വെൽഫെയർ പാർട്ടി അനുശോചിച്ചു.

mediaworldlive news Kozhikode 


കുറ്റിക്കാട്ടൂർ :         

21/04/23/

കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് ) സംസ്ഥാന അധ്യക്ഷനായിരുന്ന ടി.പി. ഭാസ്കരന്റെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ട ദലിത് സമൂഹത്തെ സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു ടി.പി. ഭാസ്കരൻ എന്ന് യോഗം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് സെക്രട്ടറി സമദ് നെല്ലിക്കോട്ട് അധ്യക്ഷത വഹിച്ചു.
ടി.പി. ഷാഹുൽ ഹമീദ്, അനീസ് മുണ്ടോട്ട് , എം. കൗസർ, ടി.പി. സിദ്ദീഖ്, സി. റഫീഖ്, പി.എ.റഹ്മാൻ , മുസ്ലിഹ് പെരിങ്ങളം എന്നിവർ സംസാരിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments