ഒരു പെൺ പുലിയുടെ പ്രഖ്യാപനം. ജനങ്ങളുടെ മനസ്സിൽ നിന്ന് അകറ്റാൻ കഴിയില്ല

mediaworldlive news Kozhikode 

ഡെൽഹി:

ഞങ്ങളുടെ നേതാവിനെ ഒരു ത്തനും തോൽപ്പിക്കാനവില്ലന്ന് കാണിച്ച ധീരത കാണിച്ചനിത       

തന്‍റെ ഉടമസ്ഥതയിലുള്ള നാലുനില വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കു നല്‍കി ഡല്‍ഹിയിലെ വനിതാ നേതാവ്.

മഹിളാ കോണ്‍ഗ്രസ് സേവാദള്‍ നേതാവ് രാജ്കുമാരി ഗുപ്തയാണു ഡല്‍ഹി മംഗോള്‍പുരി ഭാഗത്തുള്ള തന്‍റെ വീട് രാഹുലിനു നല്‍കിയത്.

വീട് രാഹുലിന്‍റെ പേരിലാക്കിയു‌ള്ള രേഖയുമായി നില്‍ക്കുന്ന ചിത്രം ട്വിറ്റര്‍ സന്ദേശത്തില്‍ അവര്‍ പങ്കുവച്ചു. "രാഹുലിനെ വീട്ടില്‍നിന്ന് മോദിജിക്ക് ആട്ടിപ്പായിക്കാമായിരിക്കും. എന്നാല്‍ ജനങ്ങളുടെ മനസില്‍നിന്ന് ആട്ടിപ്പായിക്കാന്‍ സാധിക്കില്ല'' രാജ്കുമാരി ഗുപ്ത ട്വിറ്ററില്‍ കുറിച്ചു.

മോദി പരാമര്‍ശത്തിന്‍റെ പേരില്‍ സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് എംപി സ്ഥാനത്തുനിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയും തുഗ്ലക് ലെയ്നില്‍ അനുവദിച്ച സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് ലോക്സഭ ഹൗസിംഗ് കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മീഡിയ വേൾഡ് ന്യൂസ് ഡെൽഹി റിപ്പോർട്ട്

Post a Comment

0 Comments