മാവൂർ:

കോഴിക്കോട് :ഹയർ സെക്കണ്ടറി പ്രതിപക്ഷ അധ്യാപകരുടെ സംയുക്ത വേദിയായ ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻസ് (FHSTA)ആഭിമുഖ്യത്തിൽ ഏപ്രിൽ 3 തിങ്കൾ മുതൽ നടക്കുന്ന ഹയർ സെക്കണ്ടറി മൂല്യ നിർണ്ണയ ക്യാമ്പുകളിൽ അധ്യാപകർ കരിദിനം ആചരിക്കും. അധ്യാപകർ കറുത്ത വസ്ത്രങ്ങൾ ധരിച്ചു പ്രതിഷേധിക്കും. തുടർന്ന് പ്രതിഷേധ യോഗങ്ങൾ ചേരും.ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി ലയനം ഉപേക്ഷിക്കുക, ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജില്ലാ നേതൃ യോഗം കെ. എ. എച്ച്. എസ്. ടി എ സംസ്ഥാന സെക്രട്ടരി കെ. കെ. ശ്രീജേഷ് കുമാർ ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന കരിദിനാചരണ ത്തിന്റെ കോഴിക്കോട് ജില്ലാ തല ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ചെയർമാൻ സി.കെ അഷറഫ് , കൺവീനർ ഷമീം അഹമ്മദ് വൈസ് ചെയർമാൻ സെബാസ്റ്റ്യൻ ജോൺ ട്രഷറർ കെ പി അനിൽകുമാർ എന്നിവർ അറിയിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments