""""""""""""""""""""""""""""""""""""""""
മുഹമ്മദ് പാറന്നൂർ.
*************************
കോഴിക്കോട്:
ത്യാഗസുരഭിലമായ യത്നങ്ങളിലൂടെവിശ്വാസികൾ മനവും തനുവും വിമലീകരിക്കുന്ന അമഹായജ്ഞമാണ്.അന്നപാനാദികളുടെ വർജ്ജനം
ആ യജ്ഞത്തിന്റെ ഒരുവശംമാത്രം.മാനസികവ്രതനിഷ്oയാണ്പ്രധാനം.അതാണു തിരുനബി പറഞ്ഞതിന്റെ പൊരുൾ:
അസത്യഭാഷണവും ദുഷ്ചിന്തകളും ദുഷ്പ്രവൃത്തികളും ഒഴിവാക്കാതെ പകൽസമയം അന്നപാനാദികൾ വെടിഞ്ഞതുകൊണ്ട് ഒരുപ്രയോജനവുമില്ല.
വിശ്വാസിയുടെ മനസ്സ് ഇലാഹീസന്നിധിയിൽ സദാസമയവും നിലകൊള്ളുന്ന കാലമാണ്റമളാൻ.
ഈപകലിരവുകളിൽ മനസ്സിലെപ്പോഴും ഇലാഹീചിന്തയുണ്ടാവും.ഭൗതികജഡത്തിലെ ഇന്ദ്രിയങ്ങൾ സുഖാസ്വാദmത്തിന്റെ വഴികൾ തേടുമ്പോൾ ബോധമനസ്സ് പറയും:അരുത്,പരിധിക്കു പുറത്തു കടക്കരുത്.വ്രതാനുഷ്ഠാനിയാണു നീ.ആ ഉഗ്ര ശാസനയ്ക്കുമുമ്പിൽ ശരീരം -ഇന്ദ്രിയങ്ങൾ അടങ്ങിയേ പറ്റൂ.കൊടും താപത്തിലും വിവശതയിലും തളച്ചിടപ്പെട്ട പകലുകൾ!പ്രതീക്ഷയോടെ സ്നേഹനിധിയും കരുണാവാരിധിയുമായ നാഥനിലേക്കുയർത്തിയകൈകളുമായി നിദ്രാരഹിതമായ രാത്രികൾ!
വിശ്വാസികൾ സദാ ദൈവസരണിയിൽ കർമ്മനിരതരാണ്.അതുകൊണ്ടാണു നാഥൻ പറഞ്ഞത്:നോമ്പ് എനിക്കുള്ളതാണ്,ഞാനാണതിനു പ്രതിഫലം നൽകുക!
കഠിനതപസ്സിലൂടെ വിശുദ്ധീകരിക്കപ്പെടുമ്പോൾ വിശ്വാസി കരുണാർദ്രനാകുന്നു. വിനയാന്വിതനാകുന്നു.പരസഹായ വ്യഗ്രനാകുന്നു.നന്മയുടെ സുഗന്ധം പൊഴിക്കുന്ന പൂമരമാകുന്നു.സമാധാനചിത്തനും സമാധാനത്തിന്റെ സന്ദേശവാഹകനുമാകുന്നു.സേവനനിരതനാകുന്നു.ഇങ്ങനെയാകുമ്പോഴേ നമ്മുടെ നോമ്പ് സാർസ്ഥകമാവുകയുള്ളു.ഇങ്ങനെ
ഈദുൽഫിത്വറിലെത്തൂമ്പോൾ വിശ്വാസി നവജാതശിശുവിനു സയാനം വിശുദ്ധനാവുന്നു.നമുക്കതിനു കഴിയണം.കഴിയട്ടെ.നാഥൻ തുണയ്ക്കട്ടേ.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments