കൽപ്പറ്റ:
കോൺഗ്രസിനെ വേരോടെ പിഴുതെറിയാനുള്ള സൂചനയാണ് ദിനം പ്രതി കേന്ദ്രം നടപ്പിലാക്കി വരുന്നതെന്ന് സംശയം
കല്‍പ്പറ്റ:
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിന്‍റെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ബി എസ് എന്‍ എല്‍ വിച്ഛേദിച്ചു.
രാഹുല്‍ ഗാന്ധി എം പി സ്ഥാനത്ത് നിന്ന് അയോഗ്യനായതോടെയാണ് നടപടിയെന്ന് ബി എസ് എന്‍ എല്‍ അറിയിച്ചു.
അയോഗ്യനാക്കിയുള്ള തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി
മീഡിയ വേൾഡ് ന്യൂസ് കൽപ്പറ്റ റിപ്പോർട്ട്

0 Comments