എറണാകുളം:
മുസ്ലിം ജമാഅത്ത് കൗൺസിൽ നേതൃത്വത്തിൽ 14 ജില്ലകളിലും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാനവ മൈത്രി ഇഫ്താർ സംഗമം എറണാകുളം ജില്ലാ ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ചു, സമൂഹത്തിലെ നാനാ മേഖലയിലുമുള്ള വിവിധ മത രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. ഭരണാധികാരികൾ തന്നെ ജനങ്ങളെ ഭിന്നിപ്പിച്ച് സൗഹാർദം നഷ്ടപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ ജാതി മതം രാഷ്ട്രീയം നോക്കാതെ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമങ്ങൾ, കൈമോശം വന്ന പരസ്പര വിശ്വാസവും സൗഹാർദവും വീണ്ടെടുക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാ ണെന്ന്, ഇഫ്താർ സന്ദേശത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവർ സാദാത്ത് എംഎൽഎ. പ്രസിഡൻറ് അഡ്വ: കെ എ ഹസൻ, ജനറൽ സെക്രട്ടറി എം.എച്ച്. സുധീർ, ഇമാം അലിയാർ ഖാസിമി, സ്വാമി ധർമ്മ ചൈതന്യ
ആലുവ അദ്വൈതാശ്രമം സെക്രട്ടറി,
ഫാദർ ജോസഫ് കരിമത്തി.
സെൻറ് ഡൊമനിക് ചർച്ച് വികാരി ആലുവ,
എം ജെ സി വൈസ് പ്രസിഡൻറ്. മുഹമ്മദലി കെ വി, എസ്ഡിപിഐ ജനറൽ സെക്രട്ടറി. അജ്മൽ ഇസ്മായിൽ, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, എച്ച് എം എസ് സംസ്ഥാന സെക്രട്ടറി. ടോം ജോസ്, എം കെ അബൂബക്കർ ഫാറൂഖി ജമാഅത്തെ ഇസ്ലാമി, സിപിഎം ആലുവ ഏരിയ കമ്മിറ്റി സെക്രട്ടറി. ഉദയകുമാർ, ആലുവ, എം ജെ സി സെക്രട്ടറി. ഹാറൂൺ റഷീദ്, എം ജെ സി സെക്രട്ടറിയേറ്റ് അംഗങ്ങളായ. അബ്ദുൽ ജമാൽ പി പി, അബ്ദുൽ ജബ്ബാർ ആലുവ, മൻസൂർ പെരുമ്പാവൂർ, ഷാജി പതിയാങ്കര, പി എസ് എം അഷറഫ്. ഹാരിസ് കോയക്കുട്ടി,
അബുള്ള മാറം പിളളി. എ കെ ഇസ്മയിൽ, സമദ് ജീലാനി. എന്നിവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡൻറ് അജീബ് മേതല അധ്യക്ഷനും, സെക്രട്ടറി എം എ ശിഹാബ് വല്ലം, സ്വാഗതവും, ട്രഷറർ കൊച്ചുണ്ണി പെരുമ്പാവൂർ നന്ദിയും പറഞ്ഞു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments