നടിക്ക് പണം നൽകിയ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്
അടുത്ത യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിന് വഴി തുറന്ന് മന്‍ഹാട്ടന്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. അതേസമയം, ട്രംപിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. ട്രംപിന്റെ പേരില്‍ 30 ഓളം കുറ്റങ്ങളുണ്ടെന്നാണ് സൂചന. അതോടെ, ട്രംപിന്റെ സ്ഥാനാര്‍ഥിത്വം എന്താകുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്തായാലും ട്രംപ് വിഷയം ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍മാരുടെയും ഇടയില്‍ രൂക്ഷമായ തര്‍ക്കത്തിന് വഴിവെച്ചിട്ടുണ്ട്.
കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഡോണള്‍ഡ് ട്രംപിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ ബലം പ്രയോഗിച്ച് മുന്‍ പ്രസിഡന്റിനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
യാഥാര്‍ഥ്യത്തെ വെല്ലുന്ന ആ ചിത്രങ്ങള്‍ക്ക് പിന്നില്‍ എലിയറ്റ് ഹിഗ്ഗിന്‍സ് എന്ന വിരുതനാണ്. നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള അന്വേഷണാത്മക ജേണലിസം ഗ്രൂപ്പായ ബെല്ലിംഗ്കാറ്റിന്റെ സ്ഥാപകനായ അദ്ദേഹം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് ട്രംപിനെ ഓടിച്ചിട്ട് പിടിച്ച് യു.എസ് പൊലീസ് അറസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ സൃഷ്ടിച്ചത്.
തമാശക്ക് സൃഷ്ടിച്ച ചിത്രങ്ങള്‍ ആഗോളതലത്തില്‍ ഇത്രയും വൈറലാകുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ഏലിയറ്റ് ഹിഗ്ഗിന്‍സ് പ്രതികരിച്ചു. രണ്ട് ദിവസങ്ങള്‍ കൊണ്ട് അഞ്ച് ദശലക്ഷം പേരാണ് ചിത്രങ്ങള്‍ കണ്ടത്.
ഇത്തരം ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്ബനിയുടെ പേര് മിഡ്‌ജേര്‍ണി എന്നാണ്. അറിയപ്പെടുന്ന വ്യക്തികളുടെ ഏറ്റവും ഒറിജിനലെന്ന് തോന്നിക്കുന്ന ഏത് തരത്തിലുമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ മിഡ്ജേര്‍ണിക്ക് കഴിയും.
അതേസമയം, എ.ഐയുടെ ഇത്തരം സാധ്യതകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റ്ലിജന്‍സ് സൃഷ്ടിച്ചേക്കാവുന്ന വലിയ അപകടങ്ങളുടെ മുന്നറിയിപ്പാണെന്ന ആശങ്കകള്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ AI ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോര്‍പ്പറേറ്റ് മാനദണ്ഡങ്ങളുടെയും സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെയും അഭാവവും ഇത് ചൂണ്ടിക്കാണിക്കുന്നു.
ജയില്‍ വസ്ത്രം ധരിച്ച് സഹതടവുകാര്‍ക്കൊപ്പമുള്ള ട്രംപിന്റെ ചിത്രങ്ങളും എ.ഐ സൃഷ്ടിച്ചു
മീഡിയ വേൾഡ് ന്യൂസ് ഗൾഫ് റിപ്പോർട്ട്

0 Comments