ട്രെയിനിൽ യാത്രക്കാരുടെ നേരെ തീകത്തിച്ച സംഭവം മാനസിക കുറ്റകൃത്യം ആകാമെന്ന് ഇന്റലിജൻസ് നിഗമനം
കോഴിക്കോട് :
പ്രതി മാനസികവൈകല്യമുള്ളയാളാകാനും സാധ്യത. സമൂഹത്തോടൊ സര്‍ക്കാരിനോടോ ഏതെങ്കിലും മതവിഭാഗത്തോടോ സ്‌ഥാപനത്തോടോ സംസ്‌കാരത്തോടോ ഉള്ള വെറുപ്പും പ്രതിഷേധവുമൊക്കെ വിദേശരാജ്യങ്ങളിലുള്‍പ്പെടെ വിദ്വേഷക്കൊലപാതകങ്ങള്‍ക്കു കാരണമാകാറുണ്ട്.
ട്രെയിന്‍ തീവയ്‌പ്പ് കേസിലെ പ്രതി ഉത്തര്‍പ്രദേശിലെ നോയ്‌ഡ സ്വദേശിയായ കെട്ടിടനിര്‍മാണത്തൊഴിലാളിയാണെന്നു സംശയിക്കുന്നു. സമനില തെറ്റിയ വ്യക്‌തിത്വം സൂചിപ്പിക്കുന്ന നോട്ട്‌ബുക്ക് കണ്ടെടുത്തിട്ടുണ്ട്. ഡയറി പോലെ തീയതികള്‍ സഹിതമാണു കുറിപ്പുകള്‍. ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, പണച്ചെലവ് കുറയ്‌ക്കണം, പുകയില ഉപയോഗം നിര്‍ത്തണം, വിവിധ സ്‌ഥലപ്പേരുകള്‍ തുടങ്ങി പലതും കുറിച്ചിട്ടുണ്ട്. പല ആകൃതിയിലും വലിപ്പത്തിലും എസ് എന്ന ഇം ീഷ് അക്ഷരം നോട്ട്‌ബുക്കില്‍ കാണാം. ചില പേരുകളും പല ഭാഗത്തായി കുറിച്ചിട്ടുണ്ട്. ഇതില്‍നിന്ന് അക്രമിയുടെ പേര് കണ്ടെത്താനാകുമോയെന്നും ശ്രമിക്കുന്നു.
അക്രമം നടത്തുമ്ബോള്‍ പ്രതി അക്ഷോഭ്യനും നിശബ്‌ദനുമായിരുന്നു. കൃത്യമായി ആരെയും ലക്ഷ്യമിട്ടിരുന്നില്ലെന്നാണു സൂചന. ഭീകരവാദബന്ധങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദവിരുദ്ധ സ്‌ക്വാഡ് സംസ്‌ഥാനമൊട്ടാകെ അന്വേഷണമാരംഭിച്ചു. നിരപരാധികളെ ഈ രീതിയില്‍ കൊല്ലാന്‍ ശ്രമിക്കുന്നതു മാവോയിസ്‌റ്റ് രീതിയല്ലെന്നും വിലയിരുത്തപ്പെടുന്നു. സമൂഹത്തിന്റെ ശത്രുക്കളെന്നു കരുതുന്നവരെയാണ് അവര്‍ ലക്ഷ്യമിടാറുള്ളത്.
പ്രതി തെളിവുകള്‍ അവശേഷിപ്പിച്ചിരിക്കുന്നതിനാല്‍ സാധാരണ അക്രമമായി അന്വേഷണസംഘം കരുതുന്നില്ല. വിരലടയാളവും തലമുടിയും കൈയക്ഷരവും നിര്‍ണായകതെളിവാണ്. ബാഗും മൊബൈലുകളും ഉള്‍പ്പെടെ അക്രമി ഉപേക്ഷിച്ചിട്ടുണ്ട്. മനോരോഗമാണെന്നു തെറ്റിദ്ധരിപ്പിച്ച് മറ്റ് അജന്‍ഡകളുടെ മറവില്‍ കൊ
അവശേഷിപ്പിച്ചിരിക്കുന്നതിനാല്‍ സാധാരണ അക്രമമായി അന്വേഷണസംഘം കരുതുന്നില്ല. വിരലടയാളവും തലമുടിയും കൈയക്ഷരവും നിര്‍ണായകതെളിവാണ്. ബാഗും മൊബൈലുകളും ഉള്‍പ്പെടെ അക്രമി ഉപേക്ഷിച്ചിട്ടുണ്ട്. മനോരോഗമാണെന്നു തെറ്റിദ്ധരിപ്പിച്ച് മറ്റ് അജന്‍ഡകളുടെ മറവില്‍ കൊലപാതകങ്ങള്‍ നടത്തിയ സംഭവങ്ങളുമുണ്ട്. കുറിപ്പില്‍ ആവര്‍ത്തിച്ചെഴുതിയ ചില പേരുകളില്‍നിന്ന് പ്രതിക്കു മറ്റാരുടേയോ സഹായം കിട്ടിയതായും സൂചനയുണ്ട്.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments