ഡയലോഗ് സെന്റർ കേരള യുടെ
മെഡിക്കൽ കോളേജ് ഏരിയ ജെ.ഡി.റ്റിൽ സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരവും
ഇഫ്താർ വിരുന്നും
വേറിട്ടനുഭവമായി.
വെള്ളിമാട്കുന്ന്:
ഇസ്ലാമിന്റെ മാനവികത
എന്ന വിഷയത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാം
സഫറുല്ല ചെറുവറ്റ,
ആർ നസീമ എന്നിവർ നിയന്ത്രിച്ചു.
ശ്രീ ബ എം. വെള്ളിപറമ്പ, റീന സി.എം. വെള്ളിമാട്കുന്നു, ശ്രീ കാന്ത് എസ് എന്നിവർ
യഥാക്രമം ഒന്നും രണ്ടും
മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയി കൾക്ക് ഗ്രന്ഥകാരനും അറബി കോളമിസ്റ്റുമായ വി.എ. കബീർ, കോയ പൂളക്കടവ്
സീനത്ത് വി.ഇ. എന്നിവർ
സമ്മാനങ്ങൾ കൈമാറി.
കലുഷമായ സാമൂഹികാന്തരീക്ഷത്തിൽ പരസ്പരം അറിയാനും
അടുക്കാനും
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും
ഇത്തരം പരിപാടികൾ
ഏറെ ഗുണം ചെയ്യുമെന്ന്
മത്സരാർത്ഥികൾ പങ്കു വെച്ചു.
പ്രശ്നോത്തരിയിൽ പങ്കെടുത്ത മുഴുവൻ
പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഏരിയ പ്രസിഡന്റ് റഫീഖുർറഹ്മാൻ മൂഴിക്കൽ, സെക്രട്ടറി ബാബു സൽമാൻ , സിറ്റി വൈ.പ്രസിഡന്റ് ശരീഫ് കുറ്റിക്കാട്ടൂർ, ഡയലോഗ് സെന്റർ ഏരിയ കൺവീനർ കെ.പി.മുസ്തഫ തുടങ്ങിയവർ സംസാരിച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments