മലപ്പുറം:
കൊണ്ടോട്ടി വാഴക്കാട് സ്വദേശി വീട്ടമ്മ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറത്ത് യുവതിയെ വീടിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി വാഴക്കാട് ചെറുവട്ടൂരിലാണ് സംഭവം.
വാഴക്കാട് സ്വദേശി നജ്മുന്നിസ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
നജ്മുന്നിസയുടെ ബാഗും ചെരിപ്പും ആളൊഴിഞ്ഞ വീടിന് സമീപത്തുനിന്ന് കണ്ടെത്തി.
ഭര്‍ത്താവ് മൊയ്തീനാണ് മൃതദേഹം ആദ്യം കണ്ടത്. സ്വന്തം വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് നജ്മുന്നിസ കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് പോയതെന്നാണ് ഭര്‍ത്താവ് മൊയ്തീന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
വീട്ടില്‍ താന്‍ ഒറ്റക്കായിരുന്നു. രാത്രി വീടിന്റെ ടെറസില്‍നിന്ന് മൊബൈല്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. പോയി നോക്കിയപ്പോഴാണ് നജ്മുന്നിസയെ മരിച്ചനിലയില്‍ കണ്ടതെന്നും മൊയ്തീന്‍ പറഞ്ഞു.
എന്നാല്‍ മരണത്തില്‍ ദുരുഹതയുണ്ടെന്ന നിലപാടിലാണ് നജ്മുന്നിസയുടെ ബന്ധുക്കള്‍.
കൊലപാതകമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ്, കൊണ്ടോട്ടി എ.എസ്.പി വിജയ് ഭരത് റെഡി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരുമടക്കം പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് മലപ്പുറം റിപ്പോർട്ട്

0 Comments