പേരാമ്പ്ര:
നാട്ടുകാർക്ക് തണലായി ചില്ലകൾ വിടർത്തി പൂക്കൾ വിതറുകയാണ് പേരാമ്പ്രയിലെ താനിക്കണ്ടിയുടെ പശ്ചാത്തലത്തിൽ
കഠിനമായ വെയില്‍ ചൂടില്‍ നാടിന്റെ തണലായി മാറുകയാണ് താനിക്കണ്ടികടവിലെ ഗുല്‍മോഹര്‍ പൂമരങ്ങള്‍ .വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്നാണ് 120 ഓളം ഗുല്‍മോഹര്‍ മരങ്ങള്‍ താനിക്കണ്ടി കടവിന് സമീപം ചക്കിട്ടപാറ റോഡില്‍ വെച്ചു പിടിപ്പിച്ചത് .എന്നാല്‍ വൈദ്യുതി വികസനത്തിന്റെ
ഭാഗമായി മരങ്ങള്‍ നശിപ്പിക്കപ്പെടുമോ എന്ന ആശങ്ക നാട്ടുകാരില്‍ ഉയര്‍ന്നിരുന്നു .ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ മരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി രംഗത്തെത്തി .ഇക്കാര്യം കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു . അധികൃതര്‍ നാട്ടുകാരുടെ ആവശ്യം പരിഗണക്കുകയും മരങ്ങള്‍ സംരക്ഷിക്കാന്‍ നിലപാട് സ്വീകരിക്കുക്കുകയും ചെയ്തത് ഏറെ പ്രശംസിക്കപ്പെട്ടു .ഇന്ന് ഈ മരങ്ങള്‍ കൊടും വേനലില്‍ നാട്ടുകാര്‍ക്ക് തണലായി ശാഖകള്‍ വിടര്‍ത്തി പൂവിതറുകയാണ് .താനിക്കണ്ടി കടവും പരിസരവും പ്രദേശിക ടൂറിസത്തിന് ഏറെ അനുയോജ്യമാണെന്നും യഥാര്‍ത്ഥ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം .
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments