മുൻ എം പി വെടിയേറ്റ് മരിച്ചു

mediaworldlive news Kozhikode 
16/04/23/

ഡെൽഹി:

സമാജ്‌വാദി പാർട്ടി. മുൻ എം.പി അതിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു മെഡിക്കൽ ചെക്കപ്പിന് കൊണ്ട് പോകവേ യാണ് വെടിയേറ്റത്           

ഉമേഷ് പാല്‍ വധക്കേസില്‍ പൊലീസ് പിടിയിലായ യു.പിയിലെ  സമാജ്‌വാദി പാര്‍ട്ടി എം,പിയുമായിരുന്ന അതിഖ് അഹമ്മദ് വെടിയേറ്റു മരിച്ചത് 

അതിഖിന്റെ സഹോദരന്‍ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രയാഗ്‌രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു സംഭവം. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇവര്‍ക്ക് നേരെ വെടിവയ്പുണ്ടായത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഉമേഷ് പാല്‍ കൊലക്കേസില്‍ ജയിലിലായ മുന്‍ എം.പി കൂടിയായ അതിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദും കൂട്ടാളി ഗുലാമും വ്യാഴാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു,

അതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തെ ഉന്‍മൂലനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പുനല്‍കിയിരുന്നു, ഇതിന് പിന്നാലെയാണ് .യു,പി പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ അസദ് കൊല്ലപ്പെട്ടത്.

തന്റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിഖ് നേരത്തെ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു. നൂറോളം ക്രിമിനല്‍ കേസുകളില്‍ അതിഖ് പ്രതിയാണ്. 2005ല്‍ അന്നത്തെ ബി.എസ്.പി എം.എല്‍.എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷയായ ഉമേഷ്‌പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ്‌രാജിലെ ധൂമംഗഞ്ചിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്.
മീഡിയ വേൾഡ് ന്യൂസ് ഡെൽഹി റിപ്പോർട്ട്

Post a Comment

0 Comments