എളമരം മപ്രം കരിയാത്തൻ കുഴി ചകരിക്കമ്പനിയിൽ തീപ്പിടിത്തം.
15/04/23
വാഴക്കാട്:
യൂക്ക കയർ ഫൈബറിലാണ് തീപിടുത്തം ഉണ്ടായത്.
ഉച്ച തിരിഞ്ഞ് ' 3 മണി കഴിഞ്ഞ ശേഷമാണ് ചകിരി കമ്പനിയിലെ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടത്.
ചകരി കമ്പനിയുടെ പാർശ്വഭാഗത്തുള്ള പറമ്പിൽ നിന്നാണ് തീ കത്തി പടരാൻ ആരംഭിച്ചത്. കൂട്ടിയിട്ടിരുന്ന ചകിരി തോണ്ടുകളിലും അടക്കാതോടിലുമായി തീ പുകയാനാരംഭിച്ചപ്പോൾ തൊഴിലാളികളാണ് വിവരമറിയിച്ചത്.
മുക്കം ഫയർ സ്റ്റേഷനിൽ നിന്ന് എത്തിയ 2 യൂണിറ്റ് എത്തി തീ കെടുത്തുകയും വിധേയമാക്കുകയും ചെയ്തു.
ഇവിടെ രണ്ടുമാസം മുമ്പ് വലിയ രീതിയിൽ അഗ്നിബാധ ഉണ്ടാവുകയും 10 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ നാസിർ, ഷെഫീഖലി,
അബ്ദുൽ ജലീൽ, നജ്മുദ്ദീൻ ഇല്ലത്തൊട്ടി, നിയാസ്, സനീഷ് പി ചെറിയാൻ, അബ്ദുൽ സലീം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഫയർഫോഴ്‌സിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി
മീഡിയ വേൾഡ് ന്യൂസ് മലപ്പുറം റിപ്പോർട്ട്

0 Comments