വേനൽ കനത്തു; കൊടിയത്തൂരിൽ കുടിവെള്ള വിതരണമാരംഭിച്ചു

mediaworldlive news Kozhikode 


16/04/23/

മുക്കം:                   

വേനൽ കനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ ഭാഗങ്ങളിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണമാരംഭിച്ചു. മാടാമ്പി, പന്നിക്കോട്, തെഞ്ചീരി പറമ്പ്, പരപ്പിൽ, ആനപ്പാറ, കവിലട, മാട്ടുമുറി, ചാത്തപ്പറമ്പ്, വിളക്കോട്ടിൽ, മുറത്തുംമൂല, കളളാടികുന്ന് കോളനി, പൊലുകുന്ന്, ആലുങ്ങൽ തടായി, കൊതയംചാൽ, ചേലോട്ട് പറമ്പ് തുടങ്ങിയ കുടിവെള്ള ക്ഷാരം രൂക്ഷമായ ഭാഗങ്ങളിലാണ് വിതരണമാരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാഹനങ്ങളിൽ കുടിവെള്ളം എത്തിച്ച് നൽകുന്നത്. വിതരണം തുടങ്ങിയിട്ട് ഒരാഴ്ചയായന്നും ഇനിയും ആവശ്യമുള്ള പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു. 
മൂന്നാം വാർഡിലെ ആനപ്പാറക്കൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി നിർവഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ഫാത്തിമ നാസർ തുടങ്ങിയവർ സംസാരിച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments