മുസ്ലിംകൾ ഇസ്ലാമിന്റെ ജീവിക്കുന്ന സാക്ഷികളാവുക.




16/04/23
കുറ്റിക്കാട്ടൂർ: 


ഇന്ത്യയിൽ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി പൊതു സമൂഹത്തിൽ 
മുക്കാൽ നൂറ്റാണ്ട് കാലത്തോളം നിർവഹിച്ച സേവന പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും വളരെ വിലപ്പെട്ടതായിരുന്നുവെന്ന്
ജമാഅത്തെ ഇസ്ലാമി സിറ്റി വൈ.പ്രസിഡന്റ് ശരീഫ് കുറ്റിക്കാട്ടൂർ ,
നാം മുസ്ലി oകൾ ഇസ്ലാമിന്റെ ജീവിക്കുന്ന സാക്ഷികളാവണമെന്നും
അദ്ദേഹം തുടർന്നു പറഞ്ഞു.
ഇസ്ലാം പ്രതിനിധാനത്തിന്റെ ഏഴരപ്പതിറ്റാണ്ട് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
ടി.കെ.അബ്ദുള്ള, ടി.പി. സിദ്ദീഖ്, എം. കൗസർ, ഡോ.കെ.അബ്ദുറഹിമാൻ, സി. റഫീഖ്, ടി.പി. നാസർ, എ അസീസ്, ബഷീർ മൗലവി തുടങ്ങിയവർ സംസാരിച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments