21/05/23
കോഴിക്കോട് കാപ്പാട് ഖാസി പുതിയോടി കണ്ടി അഹമ്മദ് ശിഹാബുദ്ദീൻ 72 വിടപറഞ്ഞു
കൊയിലാണ്ടി:
പരേതരായ പൊന്നാനി നൂറുദ്ദീന്‍ മുസ്ല്യാരുടെയും ,കാപ്പാട് പുതിയോടിക്കണ്ടി ഫാത്തിമയുടെയും മകനും ,മുസ്ലിം ലീഗ് നേതാവ് പി.കെ.കെ ബാവയുടെ സഹോദരനും ,കാപ്പാട് ഖാസിയുമായ പുതിയോടിക്കണ്ടി അഹമ്മദ് ശിഹാബുദ്ധീന്‍ ഫൈസി നിര്യാതനായി .72 വയസ്സായിരുന്നു
നാദാപുരം ഖാസിയായിരുന്ന മേനക്കോത്ത് പരേതനായ മുഹമ്മദ് മുസ്ല്യാരുടെ മകള്‍ ഫാത്തിമയാണ് ഭാര്യ .
മക്കള്‍ : ഉമ്മുല്‍ ഖൈര്‍ വാവാട് ,ജുബൈരിയ കൊയിലാണ്ടി ,സൗദ പൊന്നാനി ,ഇസ്മത്ത് ഉള്ളൂര്‍ , അതിയ്യ എരമംഗലം ,മുഹമ്മദ് നൂറുദ്ധീന്‍ ഹൈതമി കുഞ്ഞി ഹസ്സന്‍ മുസ്ല്യാര്‍ അക്കാദമി ,മുഹമ്മദ് ജുനൈദ് വാഫി ആസ്റ്റര്‍ ഹോസ്പിറ്റല ,മുഹമ്മദ് ഉബൈദു റഹ്മാന്‍ വിദ്യാത്ഥി .
മരുമക്കള്‍ : മുഹമ്മദ് മുസ്ല്യാര്‍ കുന്നുമ്മല്‍ ,ഫിറോസ് കൊയിലാണ്ടി ,മുബാറക്ക് ദുബൈ ,ഹനീഫ മസ്‌ക്കത്ത് ,ശംസീര്‍ ദുബൈ .നുസൈബ ചെട്ടിക്കുളം.
സഹോദരങ്ങള്‍ : പി.കെ.കെ ബാവ ,ആയിഷ ,ഹലീമ , നഫീസ ,പരേതരായ കുഞ്ഞിബി ചെറുവത്തൂര. കുഞ്ഞാവ, അഹമ്മദ് പൊന്നാനി കുഞ്ഞിബി പൊന്നാനി.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments