കോഴിക്കോട്
22/05/23
കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ദിനംപ്രതി മയക്കുമരുന്നും കഞ്ചാവും വിതരണം നടന്നു വരുന്നതായി അറിയാൻ കഴിഞ്ഞു .നിയമപാലകരുടെ പ്രവർത്തനം മന്ദഗതിയിൽ
ലഹരി മാഫിയകള്‍ നാട്ടിന്‍ പുറങ്ങളില്‍ പിടിമുറുക്കുന്നതിന്റെ ആശങ്കയിലാണ് പ്രദേശത്തെ രക്ഷിതാക്കള്‍.സ്‌കൂള്‍ തുറക്കുമ്ബോള്‍ എത്ര കുട്ടികളാണ് ഇവരുടെ വലയില്‍ അകപ്പെടുക എന്നത് കണ്ടറിയണം.
മക്കളെ എങ്ങനെ വിശ്വസിച്ച് സ്കൂളുകളിലും പൊതു ഇടങ്ങളിലും അയക്കുമെന്നാണ് ഓരോ രക്ഷിതാവും ചോദിക്കുന്നത്.സമൂഹത്തിലെ ലഹരി വ്യാപനം ഒരു ചര്‍ച്ചയല്ലാതായിരിക്കുന്നുവെന്നും ഒരോ വീടും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നുമാണ് രക്ഷിതാവായ രാധാകൃഷ്ണന്‍ പറയുന്നത്.
ഗ്രാമമേഖലകളില്‍ മിക്കയിടത്തും ലഹരിവിപണനവും അറസ്റ്റും റിപ്പോര്‍ട്ട് ചെയ്യുകയാണ് . അറസ്റ്റ് ചെയ്യുന്ന പ്രതികള്‍കളെ നിസാര വകുപ്പുകള്‍ ചുമത്തി പുറത്തുവിടുന്നത് ഇവരുടെ പ്രവര്‍ത്തനം വ്യാപകമാക്കുന്നതിന് സഹായകരമാകുന്നു.ഇവരുടെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നുണ്ട് . ടൗണ്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനം വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതായും കഞ്ചാവിനും ഹാന്‍സിനും പുറമെ എം.ഡി.എം.എ അടക്കമുള്ള മാരക ലഹരി വസ്തുക്കള്‍ പരിസരങ്ങളില്‍ സുലഭമാണെന്നും സ്ഥിരം പ്രതികള്‍ ആകുന്നവരെ കേന്ദ്രീകരിച്ച് വേണ്ടത്ര തുടര്‍ അന്വേഷണങ്ങള്‍ നടത്താത്തതാണ് ഇത്തരം ലഹരി മാഫിയ സംഘങ്ങളെ സജീവമാക്കുന്നതെന്നും ബഹുജന സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു .പലയിടത്തും വ്യാജമദ്യവും മാഹിയില്‍ നിന്നും മറ്റുമുള്ള വിദേശമദ്യക്കടത്തും വ്യാപകമായി നടക്കുന്നുണ്ട്. ഇതിന് പ്രത്യേകം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട് .കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി മേഖലയില്‍ കഞ്ചാവ് വീട്ടില്‍ ഒളിച്ച പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു . പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് .ഐ യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രതി വലയിലായത് .ഇവിടെ നിന്നും 2.760 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത സംഭവവും നാടിനെ ഞെട്ടിച്ചു .മറ്റൊരു സംഭവത്തില്‍ ഇരുപത് ലിറ്റര്‍ ചാരായവുമായാണ് പയ്യോളി സ്വദേശി പൊലീസ് പിടിയിലായത് .മുതുകാട് ഇയിടെ നടന്ന ചില മരണങ്ങള്‍ക്ക് വില്ലനായത് ലഹരിയാണെന്ന് പറയപ്പെടുന്നു .മേഖലയിലെ മിക്ക സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ദാമ്ബത്യ കലഹങ്ങള്‍ക്കും കാരണം ലഹരിയാണെന്നുള്ളതും വസ്തുത തന്നെ .ഗ്രാമമേഖലകളില്‍ അനുദിനം വ്യാപകമായി കൊണ്ടിരിക്കുന്നത്
പുകയില, മദ്യം, മയക്കുമരുന്നുകള്‍ എന്നിവക്കെതിരെ ഓരോ വീടും ഉണരണം. വിദ്യാര്‍ത്ഥി, യുവജന വനിത സംഘടനകള്‍ രംഗത്തിറങ്ങണം .കക്ഷിരാഷ്ട്രീയത്തിനും, ജാതി മത ചിന്തകള്‍ക്കും അതീതമായി ലഹരി വിപത്തിനെതിരെ സമൂഹത്തില്‍ ശക്തമായ ബോധവത്കരണവും വേണം: എന്ന് ദിലീപ് കണ്ടോത്ത് ആവശ്യപ്പെട്ടു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments