കുറ്റിക്കടവ് കണ്ണിപറമ്പ് ചെറുപുഴ പാലം വീതി കൂട്ടണം : മുസ്ലിം ലീഗ്

mediaworldlive news Kozhikode 


മാവൂർ: 
21/05/23

കുറ്റിക്കടവിനെയും കണ്ണിപറമ്പിനെയും ബന്ധിപ്പിക്കുന്ന ചെറുപുഴക്ക് കുറുകെയുള്ള പാലം വീതി കൂട്ടണമെന്ന് മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കൗൺസിൽ യോഗം ആവശ്യപെട്ടു.

ദിനം പ്രതി ഒട്ടേറെ പേരാണ് ചൂലൂർ കാൻസർ സെന്ററിലേക്കും മറ്റുമായി ഇതുവഴി യാത്ര ചെയ്യുന്നത്. നിലവിലുള്ള പാലം വീതി കുറവായതിനാൽ ഒരു ദിശയിൽ നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ കടന്നുപോയതിന് ശേഷമേ മറുദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പാലം കടക്കാനാവൂ. ഇത് വലിയ ഗതാഗത കുരുക്കാണ് സൃഷ്ടിക്കുന്നത്.

 വർഷങ്ങളോളം തോണി കടത്തിനെ ആശ്രയിച്ചിരുന്ന കടവിൽ  20 വർഷം മുമ്പ് സ്ഥലം എം.പി. ഇ.അഹമ്മദ് സാഹിബ് പ്രത്യേക താൽപര്യമെടുത്തു കൊണ്ടാണ് നിലവിലുളള പാലം പണിതത്. ക്രമേണ വാഹന ഗതാഗതം കൂടി വന്നപ്പോൾ പാലത്തിലൂടെയുള്ള യാത്ര ഏറെ ദൃഷ്ക്കരമായി. ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് പാലം വീതി കൂട്ടുകയല്ലാതെ മറ്റു വഴിയില്ലെന്നും യോഗം അഭിപ്രായപെട്ടു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. മൂസമൗലവി കൗൺസിൽ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജന: സെക്രട്ടറി എൻ.പി.ഹംസ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ഒ. ഹുസ്സൈൻ, വൈസ് പ്രസിഡണ്ട് എ.കെ.മുഹമ്മദലി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ.എം. നൗഷാദ്, ഖദീജ കരീം, അമൽ മുഴാപാലം, എം.പി.അബ്ദുൽ കരീം, കാമ്പുറത്ത് മുഹമ്മദ്, പി. അബ്ദുൽ ലത്തീഫ്, എ.കെ. റഷീദ് എന്നിവർ സംസാരിച്ചു. ജന: സെക്രട്ടറി കെ.ലത്തീഫ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി കെ. ഉസ്മാൻ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments