Mediaworldlive news Kozhikode
എല്‍.ഡി. ക്ലാര്‍ക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ രണ്ട് എല്‍.ഡി. ക്ലാര്‍ക്കിന്റെ (ശമ്ബള സ്കെയില്‍ 26500-60700) തസ്തികകളില്‍ ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ സേവനം ചെയ്യാൻ താല്‍പര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ, ബയോഡേറ്റ, കേരള സര്‍വ്വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ജൂണ്‍ 23 നോ, അതിനുമുൻപോ കിട്ടത്തക്ക വിധം ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം-695011 (ഫോണ്‍ നം. 0471 2553540) എന്ന വിലാസത്തില്‍ ലഭിക്കണം.
----------------------------------------
എസ്.ബി.എം.ആറില്‍ ഒഴിവുകള്‍
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (എസ്.ബി.എം.ആര്‍) നു കീഴില്‍ റിസര്‍ച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (dme.kerala.gov.in). റിസര്‍ച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂണ്‍ 6, 7 തീയതികളില്‍ രാവിലെ 11ന് മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
++++++++++++++++++++
ഐ.റ്റി.ഐ ഇന്‍ എലിവേറ്റര്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്.
ഇലക്‌ട്രീഷ്യന്‍ കം പ്ലംബര്‍: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഐറ്റിഐ / ഐറ്റിസി ഇലക്‌ട്രിക്കല്‍ കം പ്ലളംബര്‍ കോഴ്‌സ് പാസായവരും ലൈസന്‍സ് ഉള്ളവരുമായിരിക്കണം. പ്രായപരിധി 40 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജൂണ്‍ 3 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630.
////////////////////////////////////
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ,് ലാബ്‌ടെക്‌നീഷ്യന്‍, എക്‌സറേ ടെക്‌നീഷ്യന്‍, ഇ.സി.ജി.ടെക്‌നീഷ്യന്‍, ലിഫ്റ്റ് ടെക്‌നീഷ്യന്‍, ഇലക്‌ട്രീഷ്യന്‍ കം പ്ലംബര്‍ എന്നീ തസ്തികകളില്‍ നിലവിലുളള ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.
ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ലഭിച്ച ഫാര്‍മസി ബിരുദം(ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ലാബ്‌ടെക്‌നീഷ്യന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി/ഡി.എം.എല്‍.ടി. (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
എക്‌സറേ ടെക്‌നീഷ്യന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്‌ളോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നീഷ്യന്‍ (റെഗുലര്‍, 2 വര്‍ഷം) പാസായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ഇ.സി.ജി.ടെക്‌നീഷ്യന്‍: വി.എച്ച്.സി. ഇ.സി.ജി.& ഓഡിയോമെട്രിക് ടെക്‌നോളജി പാസായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്.
ലിഫ്റ്റ്‌ടെക്‌നീഷ്യന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച ഡിപ്ലോമാ ഇന്‍ ലിഫ്റ്റ് ടെക്‌നോളജി/ഐ.റ്റി.ഐ ഇന്‍ എലിവേറ്റര്‍ ടെക്‌നോളജി
((((((((((((((((((((((((((((((((((
അധ്യാപക ഒഴിവ്
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇൻസ്റ്റിറ്റ്യൂട്ടില്‍ എൻവയോണ്‍മെൻറല്‍ സയൻസിലെ ഒരു
അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. അധിക യോഗ്യതയുള്ളവര്‍ക്ക് മുൻഗണന ലഭിക്കും.
യോഗ്യരായവര്‍ ബയോഡേറ്റാ civilserviceinstitute@mgu.ac.in എന്ന വിലാസത്തിലേക്ക് ജൂണ്‍ നാലിന് മുൻപ് അയക്കണം.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കൊഴിഞ്ഞാമ്ബാറയിലുള്ള പെണ്‍കുട്ടികളുടെ ഗവ പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കാം. ഡിഗ്രിയും ബി.എഡുമാണ്(അധിക യോഗ്യത അഭികാമ്യം) യോഗ്യത. അപേക്ഷകര്‍ ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരാകണം. തമിഴ് ഭാഷ നന്നായി കൈകാര്യം ചെയ്യണം. പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. പ്രവര്‍ത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെ. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630128.
മീഡിയ വേൾഡ് ലൈവ് ന്യൂസ് തിരുവനന്തപുരം
Ⓜ️Ⓜ️Ⓜ️Ⓜ️Ⓜ️Ⓜ️Ⓜ️Ⓜ️
കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് അസി. പ്രൊഫസര്‍മാരുടെ ഒഴിവുകളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ (polhod@uoc.ac.in) എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 6-ന് വൈകീട്ട് 5 മണിക്ക് മുമ്ബായി അയക്കുക. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് പി.ജി. പഠനവകുപ്പുകളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, അറബിക് വിഷയങ്ങളില്‍ അസി. പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ അഭിമുഖത്തിന് ഹാജരാകണം. ജൂണ്‍ 7 രാവിലെ 10.30-ന് എക്കണോമിക്‌സ് (ഫോണ്‍ 8606622200), ജൂണ്‍ 8 രാവിലെ 10.30-ന് സ്റ്റാറ്റിസ്റ്റിക്‌സ് (ഫോണ്‍ 9446164109), ഉച്ചക്ക് 2 മണിക്ക് അറബിക് (ഫോണ്‍ 9446164109) എന്നിങ്ങനെയാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments