22/06/23
ഇന്ന് ചെറൂപ്പ ഹെൽത്ത് സെന്ററിൽ സമരം പത്താം ദിവസത്തിലേക്ക്
ചെറൂപ്പ ആശുപത്രിയോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കുക . കിടത്തിച്ചികിത്സ പുനസ്ഥാപിക്കുക . പഴയത് പോലെ 24 മണിക്കൂർ സേവനം ഉറപ്പാക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജനകീയ സമരസമിതി നടത്തുന്ന ന്യായമായ അവകാശ സമരത്തോട് അധികാരിവർഗ്ഗം തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് കൊണ്ട് ജൂൺ 23 വെള്ളിയാഴ്ച മാവൂർ പഞ്ചായത്തിൽ ഉച്ചവരെ കരിദിനമാചരിക്കുന്നു .
നാല് പഞ്ചായത്തുകളിലെ വലിയ ജനപങ്കാളിത്തത്തോടെ നടക്കുന്ന ജനകീയ സമരത്തെ ഉദ്യോഗസ്ഥ വർഗ്ഗം കണ്ടില്ലെന്ന് നടിച്ച് അടിച്ചൊതുക്കാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് സമരനേതാക്കൾ പറഞ്ഞു.
ചെറുപ്പ ആശുപത്രിയിലെ ബെഡുകളും വാഹനവും എങ്ങനെയാണ് മെഡിക്കൽ കോളേജിലേക്ക് കടത്തിക്കൊണ്ട് പോയതെന്നും ആരാണ് അതിനുത്തരവാദികളെന്നും മെഡിക്കൽകോളേജ് പ്രിൻസിപ്പാളും ആരോഗ്യ വകുപ്പും മന്ത്രിയും ജനങ്ങളോട് മറുപടി പറയണമെന്ന് സമര നേതാക്കൾ ആവശ്യപ്പെട്ടു .
ആശുപത്രി വികസന സമിതിയും മാവൂർ ഗ്രാമ പഞ്ചായത്തുമറിയാതെ ആശുപത്രിയിലെ മുൻകാല സേവന പ്രവർത്തനങ്ങൾ നിർത്തലാക്കിയത് എന്തിന് വേണ്ടിയെന്നാണ്
ജനങ്ങൾ ചോദിക്കുന്നത് .
അതേ സമയം
ജനങ്ങൾക്ക് അവകാശപ്പെട്ട സംവിധാനങ്ങൾ ആശുപത്രിയിൽ തിരിച്ച് കൊണ്ട് വരുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർവ്വകക്ഷി സമരസമിതിയുടെ തീരുമാനം
ഇന്ന് രാവിലെ കവി. ടി. പി. സി വളയന്നൂർ സമരം ഉത്ഘാടനം ചെയ്തു .
സമര നേതാക്കളായ
വി എസ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
എ. കെ . മുഹമ്മദലി അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments