കോഴിക്കോട്:
12/06)23
ഉണക്ക മത്സ്യം കേരളത്തിലേക്ക് വരവ് തുടങ്ങി. മായം കലർന്ന മത്സ്യം വാങ്ങി കഴിക്കാതിരിക്കുക.
സ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ ട്രോളിംഗ് നിരോധനം ആരംഭിച്ചു. ഇതോടെ മത്സ്യങ്ങള്‍ക്ക് വില കുതിച്ചു
കയറുകയും ചെയ്തു.
ഇനി ഉണക്ക മീനിന്റെ ചാകരയാണ് നടക്കാൻ പോവുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉണക്ക മീൻ വരവ് തുടങ്ങി . എത്ര മാരകമായ വിഷം കലർത്തിയാലും കേരളത്തിലുള്ളവർ ഭഷിക്കുമെന്ന വിശ്വാസം ഉള്ളതിനാൽ ഇന്നും അയൽ സംസ്ഥാനങ്ങളിൽ ഉള്ളവർ ഒരു പ്രയാസവും കൂടാതെ കഴിഞ്ഞു പോവുന്നു.
ഇതെല്ലാം അറിഞ്ഞിട്ടും കണ്ണടച്ചു ഉറക്കം നടിക്കുന്ന കുറേ ഉദ്യോഗസ്ഥരും നമുക്കിടയിൽ സുഖമായി ജീവിച്ചു പോകുന്നു. പാവപ്പെട്ട ജനങ്ങളുടെ സംരക്ഷണ ത്തിനുപകരം
വിഷമുള്ള ഭക്ഷ്യവസ്തുക്കൾ നൽകി രോഗികളാക്കുന്നതിലാണ് ഏവർക്കും താൽപര്യം കൂടി വരുന്നത് കാണാൻ കഴിയുന്നത്. അത് ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട. നമ്മെ സഹായിക്കാൻ ആരുംതന്നെ ഉണ്ടാവില്ല സ്വയം കണ്ടറിഞ്ഞു മുന്നോട്ട് നീങ്ങിയാൽ മരിക്കുന്നത് വരേ സുഖമായി കിടന്നുറങ്ങാം.
കഴിഞ്ഞ രണ്ടു ദിവസമായി മത്സ്യങ്ങള്‍ക്ക് കാര്യമായ വിലവര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ദ്ധിക്കാനാണ് സാദ്ധ്യത. അതേസമയം ഉണക്കമീനിന്റെ വരവ് കേരളത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പച്ച മത്സ്യത്തിന്റെ ഏതാണ്ടെല്ലാം ഗുണങ്ങളും തന്നെ ഉണക്കമീനിലും ഉണ്ടെങ്കിലും ഏറെയും രാസവസ്തുക്കള്‍ ചേര്‍ത്ത് വരുന്നവയാണ്. ദീര്‍ഘകാലം കേടുകൂടാതെയിരിക്കും എന്നതും ഏതുകാലത്തും ഉപയോഗിക്കാമെന്നതുമാണ് ഇതിന്റെ ഗുണങ്ങള്‍.
പല സ്ഥലങ്ങളിലും ചെന്ന് ഇതിനുമുമ്പ് മീഡിയ പ്രവർത്തകർ മാരകമായി വിഷം കലർത്തിയ മത്സ്യങ്ങൾ ഉണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments