പ്രശസ്ത സിനിമാ നടൻ കസാൻ ഖാൻ ഹൃദയഘാത മൂലം അന്തരിച്ചു:
കോഴിക്കോട്
12/06/23/
സിനിമയിൽ വില്ലൻ വേഷങ്ങൾ അനായാസമായി ചെയ്യാൻ കഴിഞ്ഞ നടനാണ് കസാന്‍ ഖാന്‍.
മലയാളത്തിലെ ഓരോ വില്ലൻ കഥാപാത്രത്തെ മലയാളികൾക്ക് മറക്കാനാവില്ല.
നടൻ കസാൻ ഖാൻ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തു വിട്ടത്.
1992 ൽ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ ഇദ്ദേഹം 1993 ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ഗാന്ധർവത്തിലൂടെ മലയാളത്തിലുമെത്തി.
തുടർന്ന് ദി കിംഗ്, വർണ്ണപ്പകിട്ട്, ജനാധിപത്യം, ദി ഗാങ്, സി ഐ ഡി മൂസ, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി, മാസ്റ്റേഴ്സ്, രാജാധിരാജ, ലൂസിഫർ തുടങ്ങി 30 ഓളം മലയാള ചിത്രങ്ങളിലും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലുമായി 100 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments