പത്തനംതിട്ട:
12/06/23
ശബരിമല ശ്രീനിവാസൻ സ്വാമിയുടെ ശബ്ദം ഇനി ഭക്തരുടെ ഓർമ്മകളിൽ ഒതുങ്ങി.
പത്തനംതിട്ട:
ശബരിമലയിലെ അനൗണ്‍സറായ ശ്രീനിവാസൻ സ്വാമി വിടപറഞ്ഞു. ബംഗ്ലൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ശബരിമലയില്‍ വര്‍ഷങ്ങളോളം വിവിധ ഭാഷയില്‍ അനൗണ്‍സറായി സ്വാമി മാരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ആളായിരുന്നു ശ്രീനിവാസൻ സ്വാമി.
കഴിഞ്ഞ 25 വര്‍ഷത്തോളമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെര്‍മേഷൻ സെൻററില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് വേണ്ടിയുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും വിവിധ ഭാഷകളില്‍ അനൗണ്‍സ് ചെയ്തിരുന്നത് ബെംഗുളൂരു സ്വദേശിയായ ശ്രീനിവാസ് സ്വാമി ആയിരുന്നു. സന്നിധാനത്തെ തിരക്കില്‍ കൂട്ടം തെറ്റിപോകുന്ന കുട്ടികളെയും പ്രായമായവരെയും ബന്ധുക്കള്‍ക്ക് അരികിലേക്ക് എത്തിക്കുന്നതില്‍ ശ്രീനിവാസ് സ്വാമിയുടെ ശബ്ദം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലുള്ള ശ്രീനിവാസ് സ്വാമിയുടെ അറിയിപ്പുകള്‍ കേള്‍ക്കാത്ത ശബരിമല തീര്‍ത്ഥാടകരില്ലെന്ന് തന്നെ പറയാം.
ഇനി ആ ശബ്ദം ഓർമ്മകൾ മാത്രം
മീഡിയ വേൾഡ് ലൈവ് ന്യൂസ് പത്തനംതിട്ട

0 Comments