മാവൂർ വളപ്പിൽ റസാഖ് ചുമതലയേറ്റു

mediaworldlive news Kozhikode 

കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി മാവൂർ വളപ്പിൽ റസാഖ് ചുമതലയേറ്റു 

കുന്ദമംഗലം: 
13/06/23

കെ.എസ്.യുവിലൂടെ പൊതുരംഗത്ത് കടന്നുവന്ന മാവൂര്‍ സ്വദേശിയായ അബ്ദുള്‍ റസാഖ് യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ്, മാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, മാവൂര്‍ പഞ്ചായത്ത്

യു.ഡി.എഫ് ചെയര്‍മാൻ, മാവൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി
ചെയര്‍മാര്‍, വൈസ് പ്രസിഡന്റ് , കുന്ദമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുന്ദമംഗലം സാംസ്കാരിക നിലയത്തില്‍ ചേര്‍ന്ന ചടങ്ങ് എം.കെ രാഘവൻ എം പി. ഉദ്ഘാടനം ചെയ്തു. നിലവിലുണ്ടായിരുന്ന ബ്ലോക്ക് പ്രസിഡന്റ് എം.പി കേളുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ്, എൻ.സൂബ്രഹ്മണ്യൻ, കെ.സി. അബു, പി.എം. അബ്ദുറഹിമാൻ, ചോലക്കല്‍ രാജേന്ദ്രൻ, ഇ.എം. ജയപ്രകാശ്, ഇടക്കുനി അബ്ദുറഹിമാൻ, വിനോദ് പടനിലം, പി. മൊയ്തീൻ, പി.പി സാമിക്കുട്ടി, ടി.കെ. ഹിതേഷ് കുമാര്‍, ടി.കെ. സുധാകരൻ, ടി.വേലായുധൻ, ഷിജു മുപ്രമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. എ. ഹരിദാസൻ സ്വാഗതവും സി വി സംജിത് നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments