സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

mediaworldlive news Kozhikode 

പ്രഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക  അവാർഡിനാണ്   അധ്യാപകർ അർഹരായത്

രുവനന്തപുരം: 
14/06/23

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എല്‍.പി, യു.പി, സെക്കൻഡറി, ഹയര്‍സെക്കൻഡറി വിഭാഗങ്ങളില്‍ അഞ്ച് അധ്യാപകരെ വീതവും വി.എച്ച്‌.എസ്.ഇ വിഭാഗത്തില്‍ രണ്ട് അധ്യാപകരെയുമാണ് 2021 -22 വര്‍ഷത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് മൂന്ന് അധ്യാപകരും അര്‍ഹരായി.

പാഠ്യ -പാഠ്യേതര പ്രവര്‍ത്തനം പരിഗണിച്ചും മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ഡയറക്ടര്‍ കണ്‍വീനറും എസ്.സി.ഇ.ആര്‍.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി ഡയറക്ടര്‍മാര്‍ അംഗങ്ങളുമായ സമിതി അധ്യാപക അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. അവാര്‍ഡുകള്‍ ഈ മാസം 16ന് ഉച്ചക്കുശേഷം മൂന്നിന് തിരുവനന്തപുരം തമ്ബാനൂര്‍ ശിക്ഷക് സദനില്‍ നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും. പ്രഫ. ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചു
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം

Post a Comment

0 Comments