പത്ര ഏജന്റ് ഉൾപ്പെടെ എട്ട് പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്
ഉള്ളികുന്നം
മനോരമ ഏജന്റ് പടയണിവെട്ടം സരസ്വതി ഭവനം ഗോപകുമാര്‍, മാത്തന്റെയ്യത്ത് രാധാമണി, മീനത്തേത്തുണ്ടില്‍ രാജൻ, അനീഷ് ഭവനം ലീലാമണി, എള്ളുവിള കിഴക്ക് മധു, കല്ലുവിളയില്‍ രാജു, ജോണ്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. ഗോപകുമാറിനെ നായ രണ്ടുവട്ടം കടിച്ചു
ആദ്യം നടന്ന് പത്ര വിതരണം നടത്തുന്നതിനിടെ നായ കടിച്ചു. ചികിത്സ നേടാനായി സ്കൂട്ടറില്‍ പോകുന്നതിനിടെ ഈരിക്കത്തറ ജംക്‌ഷനില്‍വച്ച് വീണ്ടും കടിയേറ്റു. ഗോപകുമാര്‍ അടൂര്‍ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയതായി അറിയിച്ചു.
വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് നടപടികൾ എടുക്കണമേന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
മീഡിയ വേൾഡ് ലൈവ് ന്യൂസ് ആലപ്പുഴ

0 Comments