കോഴിക്കോട്
19/06/23
മെഡിക്കൽ കോളേജ്..
ചെറൂപ്പ ആശു പത്രിയോടുള്ള
അധികൃതരുടെ അവഗണനക്കെതിരെ
ഏഴു ദിവസമായി ചെറൂപ്പ ആശുപത്രിക്ക് മുന്നിൽ നടന്നു വരുന്ന ഉപരോധ സമരം ഇന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ് മാർച്ചായി മാറി.
മാവൂർ, ചെറൂപ്പ ഭാഗങ്ങളിലെ നാട്ടുകാരും
കക്ഷിഭേദമന്യെ നേതാക്കളും പങ്കെടുത്ത
ശക്തി പ്രകടനം
അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതായി.
മാവൂർ, ചാത്തമംഗലം, പെരുവയൽ വാഴക്കാട് ഭാഗങ്ങളിൽ നിന്നെത്തുന്ന
നൂറുക്കണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമാണ് ചെറൂപ്പ ഹെൽത്ത് സെന്റർ.
അധികൃതരുടെ പിടിപ്പുകേടു മൂലം
നശിച്ചു കൊണ്ടിരിക്കുന്ന ആശുപത്രിയുടെ വീണ്ടെടുപ്പിനാണ് നാട്ടുകാർ കക്ഷി രാഷ്ട്രീയം മറന്ന് കൈകോർത്തത്.
മെഡിക്കൽ കോളേജ് ഓഫീസ് മാർച്ച്
മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.രഞ്ജിത് ഉദ്ഘാടനം ചെയ്തു.
വി.എസ്. രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു.
മൈമൂന കടുക്കാഞ്ചേരി,
വാസന്തി വിജയൻ , ഫാത്തിമ , ശ്രീ ജ , തുടങ്ങിയ വാർഡ് മെമ്പർമാരും ,
കെ.എ. കാദർ മാസ്റ്റർ, വളപ്പിൽ റസാഖ്, അൻവർ സാദത്ത്, ടി.പി. സുരേഷൻ, മുജീബ്, രാജശേഖരൻ , ശരീഫ്,
സുന്ദരൻ സി പി ഐ. എം കെ പി രാജശേഖരൻ.
വത്സരാജ്, തുടങ്ങി
മുസ്ലിം ലീഗ്, കോൺഗ്രസ്, സി.പി.എം, സി.പി.ഐ, സി.എം . പി , വെൽഫെയർ പാർട്ടി, ബി.ജെ.പി. തുടങ്ങിയ രാഷ്ട്രീയ പ്രതിനിധികളും സംബന്ധിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments