കൽപ്പറ്റ:
14/06/23
വയനാട് കബളകാട് വെച്ചാണ് വിദ്യാഭ്യാസ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചത്
പ്ളസ് വണ്‍ വിഷയത്തില്‍ മലബാറിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കമ്ബളക്കാട് ടൗണില്‍ വച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. സിവില്‍ സര്‍വീസ് നേടിയ ഷെറിൻ ഷഹാനയുടെ വീട് സന്ദര്‍ശിക്കാനായി എത്തുമ്ബോഴാണ് മന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായെത്തിയത്. ഉടൻതന്നെ ജില്ലാ പ്രസിഡന്റ് ഫായിസ് തലക്കല്‍ സെക്രട്ടറി റിൻഷാദ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമായിരുന്നു മന്ത്രിയെ അനുഗമിച്ചിരുന്നത്. പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ വലയുമ്ബോഴും വിഷയത്തില്‍ ഇടപെടാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് നേതാക്കള്‍ പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച അനേകം വിദ്യാര്‍ത്ഥികളാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പുറത്താവുക. കുട്ടികളുടെ ഭാവി കൊണ്ട് പന്താടുകയാണ് സര്‍ക്കാരെന്നും എം.എസ്.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
മീഡിയ വേൾഡ് ന്യൂസ് വയനാട് റിപ്പോർട്ട്

0 Comments