കോഴിക്കോട്:
11/06/23
കോഴിക്കോട് തളി ക്ഷേത്രക്കുളത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയതായി കണ്ടെത്തി
തളിക്ഷേത്രക്കുളത്തിൽ പതിനായിരങ്ങൾ വില വരുന്ന ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്ത് പൊന്തിയതായി കാണപ്പെട്ടു . കനത്ത മഴ വർഷിക്കാൻ തുടങ്ങിയതോടെയാണ് മത്സ്യം ഇങ്ങനെ ചത്ത് പൊങ്ങിയതെന്ന് നാട്ടുകാർ പറയുന്നു .
മത്സ്യങ്ങളുടെ ജൈവവ്യവസ്ഥക്ക് പ്രതികൂലമായ വല്ലതും കനത്ത മഴയിൽ കുളത്തിലേക്ക് ഒഴുകി വന്നതായിരിക്കുമോ മത്സ്യങ്ങൾ ചത്ത് പൊന്താൻ കാരണമെന്നും നാട്ടുകാർ സംശയിക്കുന്നു .
ക്ഷേത്രഭാരവാഹികൾ , പോലീസ് , കോർപ്പറേഷൻ മേയർ , കൗൺസിലർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു . കുളത്തിലെ
ജലവും ചത്ത മത്സ്യങ്ങളുടെ സാമ്പിളും വിദഗ്ദ പരിശോധനക്കായി കൊണ്ട് പോയിട്ടുണ്ട് .
വിശദമായ പരിശോധനയ്ക്ക് ശേഷം എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ കഴിയുക.
മീഡിയ വേൾഡ് ന്യൂസ് റിപ്പോർട്ടർ സൈഫുദ്ദീൻ കോഴിക്കോട്

0 Comments