കേരള ബേങ്ക് അവാർഡ് ജേതാവിന് അനുമോദനവും കർഷകസംഗമവും

mediaworldlive news Kozhikode 

കോഴിക്കോട്:
11/06/23/

ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ഏറ്റവും നല്ല കർഷകനുള്ള
കേരള ബേങ്കിന്റെ അവാർഡ് നേടിയ ശ്രീ. മള്ളാറു വീട്ടിൽ ചന്ദ്രന് അനുമോദനവും കർഷക സംഗമവും നടത്തി.

പരിപാടി കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.പി മാധവൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ശ്രീ.ടി.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് പെരുവയൽ കൃഷി ഓഫീസർ ശ്രീമതി. ടി. ശ്രീജ, പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. അനിത.പി, കർഷകരായ ശ്രീ.കെ.കൃഷ്ണൻകുട്ടി ,എം.എം.പ്രസാദ്, ചന്ദ്രൻ മള്ളാറു വീട്ടിൽ  എന്നിവർ  സംസാരിച്ചു. നൂതന കൃഷി രീതികളെ സംബന്ധിച്ച് റിട്ടയേഡ് കൃഷി ഓഫീസർ ശ്രീ.പി.രാജൻ ക്ലാസ്സെടുത്തു. ചർച്ചയിൽ എം. വി.ചന്ദ്രൻ, പി.ചെറുണ്ണി, ടി.പി.രാമചന്ദ്രൻ, മോഹനൻ വയപ്പുറത്ത് ഓ.കെ.ചന്ദ്രൻ, എന്നിവർ  പങ്കെടുത്തു. ബേങ്ക് സെക്രട്ടറി വിശ്വനാഥൻ. ഇ. സ്വാഗതവും, ബേങ്ക് ഡയരക്ടർ സതീഷ് മഠത്തിൽ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments