വെളിച്ചം ബാല വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതി സംസ്ഥാന സംഗമം തിരുവനന്തപുരത്ത് നടന്നു
തിരുവനന്തപുരം:
11/06/23
ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴിൽ നടക്കുന്ന ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ 16-ാമത് സംസ്ഥാന സംഗമം തിരുവനന്തപുരത്ത് പാളയം പള്ളി ഇമാം ഡോ: സുഹൈബ് മൗലവി ഉൽഘാടനം ചെയ്തു .
ഖുർആനിലെ വിവിധ വിജ്ഞാന ശാഖകളാണ് ആധുനിക ലോകത്തിന് പുതിയ കണ്ടുപിടുത്തങ്ങൾക്കും പ്രചോദനമായിട്ടുള്ളത് .
വായിക്കുക എന്ന് പറഞ്ഞ് തുടങ്ങുന്ന വചനങ്ങൾ കൊണ്ട് അവതരിച്ച ലോകത്തിലെ ഏകഗ്രന്ഥം പരിശുദ്ധ ഖുർആൻ മാത്രമാണെന്നും , ഭ്രൂണ ശാസ്ത്രസംബന്ധമായ ഖുർആനിക പരാമർശങ്ങൾ ആധുനിക ശാസ്ത്ര ലോകം അത്ഭുതത്തോടെയാണ് സ്വീകരിച്ചതെന്നും പാളയം ഇമാം പറയുകയുണ്ടായി .
വിശുദ്ധമത ഗ്രന്ഥമായ പരിശുദ്ധ ഖുർആനിലെ വചനങ്ങൾ പോലും ദുർവ്യാഖ്യാനം ചെയ്ത് മനുഷരെ തമ്മിൽ തല്ലിക്കുന്ന വെറുപ്പിന്റെ പ്രചാരകരെ കരുതിയിരിക്കണമന്ന് സംഗമം അഭിപ്രായപ്പെട്ടു .
പാരന്റിംഗ് , ഖുർ ആൻ ആസ്വാദനം , അഖില കേരള ക്വിസ് മത്സരം , കുട്ടികൾക്ക് സംസ്ഥാന തല ഹിഫ്ദ് മത്സരം തുടങ്ങിയവ നടക്കുകയുണ്ടായി .
കോർപറേഷൻ കൗൺസിലർ ഷാജിദനാസർ , വെളിച്ചം പരീക്ഷാ കൺട്രോളർ ടി.പി ഹുസൈൻ കോയ , എം പി അബ്ദുൽ കരീം സുല്ലമി , പ്രമുഖ വാഗ്മിയും ഹാഫിദുമായ നൗഷാദ് കാക്കവയൽ , എം ടി .മനാഫ് മാസ്റ്റർ , സജ്ജാദ് ഫാറൂഖി ആലുവ , റഷീദ് ബീമാപള്ളി , റഫീഖ് നല്ലളം , മിസ്ബാഹ് ഫാറൂഖി , ഷാജഹാൻ ഫാറൂഖി , സലീം കരുനാഗപ്പള്ളി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു . റാഫി കുന്നുംപുറം സ്വാഗതവും ISM സംസ്ഥാന സെക്രട്ടറി ഡോ: അൻവർ സാദത്ത് സമാപന ഭാഷണവും നടത്തി .
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം

0 Comments