കോഴിക്കോട്:
04/06/23
റവന്യൂ ജില്ലാ അറബിക് അധ്യാപക അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ 2019 ൽ കോഴിക്കോട് ജില്ലയിൽ തുടങ്ങി ഇപ്പോൾ വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ എത്തി നിൽക്കുന്ന അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷ സർക്കാർ ഏറ്റെടുത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും നടപ്പിലാക്കണമെന്ന് കോഴിക്കോട് റവന്യൂ ജില്ല അറബിക് അധ്യാപക അക്കാദമിക് കൗൺസിൽ ആവശ്യപെട്ടു.
സ്കൂൾ തല പരീക്ഷയിൽ 70% ത്തിലധികം മാർക്ക് നേടുന്നവരാണ് ഫൈനൽ പരീക്ഷയിലേക്ക് യോഗ്യത നേടുന്നത്. ഫൈനൽ പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവർക്ക് സർട്ടിഫിക്കറ്റും സ്കോളർഷിപ്പും നൽകുന്നതിനാൽ ധാരാളം പേർ ഭാഷാ പഠനത്തിലേക്ക് ആകർഷിക്കപെടാൻ കാരണമാവുന്നുണ്ട്. ആയതിനാൽ ഭാഷയുടെ വളർച്ചക്കും വിദ്യാർത്ഥികൾക്ക് അറബി ഭാഷയിൽ കൂടുതൽ പ്രാവിണ്യം നേടാനും ഇത് സർക്കാർ സംവിധാനത്തിൽ നടപ്പിലാക്കൽ ഏറെ അനിവാര്യമാണെന്നും യോഗം അഭിപ്രായപെട്ടു.
ഈ അധ്യയന വർഷം ജില്ലാ അറബിക് യൂനിറ്റ് നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങൾക്കും യോഗം രൂപം നൽകി.
ദീർഘകാലം നാദാപുരം, ചോമ്പാല സബ് ജില്ല എ.ടി.സി സെക്രട്ടറി മാരായി മികച്ച സേവനം ചെയ്ത് സർവ്വീസിൽ നിന്ന് വിരമിക്കുന്ന എം.കെ.അബൂബക്കർ മാസ്റ്റർ, സി.എ.കരീം മാസ്റ്റർ എന്നിവർക്ക് യാത്രയയപ്പും നൽകി.
കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ സി. മനോജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ ടി. ഫൈസൽ അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ല എ.ടി.സി സെക്രട്ടറി ഉമ്മർ ചെറൂപ്പ സ്വാഗതമാശംസിച്ചു.
ടി. അബ്ദുൽ ജബ്ബാർ, കെ.കെ.ഷുകൂർ,
എ. ആരിഫ, മുനീർ പേരാമ്പ്ര, ആർ.എം.സുബുലുസ്സലാം, കെ.വി.അബ്ദുൽ ജൈസൽ, ടി.മുഹമ്മദലി, എ.അബ്ദുൽ റഹീം, പി.അബ്ദു റാസിഖ്, ഷാജഹാൻ അലി അഹമ്മദ്, ഒ.പി.അബ്ദുൽ ജലീൽ, ടി.കെ.അബ്ദുൽ അസീസ്, നസീർ ചീക്കോന്ന് എന്നിവർ പ്രസംഗിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments