അറബി ഭാഷാ പഠനത്തിനുള്ള തടസ്സങ്ങൾ നീക്കണം : മുൻ എം എൽ എ. യു.സി. രാമൻ

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട് 

മാവൂർ:                                              
21/06/23

ഹയർ സെക്കന്ററിയിൽ അറബി ഭാഷ പഠിക്കാൻ നേരത്തെ10 കുട്ടികൾ വേണ്ടിടത്ത് ഇപ്പോൾ 25 കുട്ടികൾ വേണമെന്ന പുതിയ നിയമം അറബി ഭാഷാ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമൻ അഭിപ്രായപെട്ടു.

പൊതുവിൽ പഠിതാക്കളുടെ എണ്ണം തന്നെ കുറഞ്ഞുവരുന്ന ഇക്കാലത്ത് ഭാഷ പഠിക്കാൻ താൽപര്യമുള്ളവരുടെ അവസരം ഇതിന്റെ പേരിൽ സാങ്കേതികത്വത്തിൽ തട്ടി നഷ്ടപെടുകയാണ്.
ലോകോത്തര രംഗത്ത് അറബി ഭാഷയുടെ പ്രധാന്യം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ അറബി ഭാഷാ പഠനം കൂടുതൽ വ്യാപകമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപ ജില്ല മെമ്പർഷിപ്പ് വിതരണോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എ.ടി.എഫ് റൂറൽ ഉപജില്ല പ്രസിഡണ്ട് എം.മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഉമ്മർ ചെറൂപ്പ, റവന്യൂ ജില്ലാ ട്രഷറർ ഐ. സൽമാൻ , വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ട് കെ.വി. ഫിറോസ് ബാബു സംസാരിച്ചു. 

സബ് ജില്ല ജനറൽ സെക്രട്ടറി പി.പി.മുഹമ്മദ് നിയാസ് സ്വാഗതവും ട്രഷറർ എം.മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്



Post a Comment

0 Comments