കൈതപ്പൊയിൽ :
21/06/23
ജീവിതശൈലി രോഗങ്ങൾ കൂടി വരികയും മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ വർദ്ധിച്ചുവരികയും ചെയ്യുമ്പോൾ യോഗാസനത്തിലൂടെ ശരീരത്തിനും മനസ്സിനും സ്വാസ്ഥ്യം പ്രദാനം ചെയ്ത് ജീവിതം ആനന്ദകരമാക്കാനും ആരോഗ്യം നിലനിർത്താനും കഴിയുമെന്ന ബോധവത്കരണത്തിന്റെ ഭാഗമായി കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ യോഗാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നടരാജാസന, തടാസന, ചക്രാസന,വീര ഭദ്രാസന തുടങ്ങിയ യോഗാസനങ്ങളും യോഗാ ഡാൻസും യോഗയുടെ പ്രാധാന്യത്തെ ഉയർത്തിപ്പിടിക്കും വിധമായിരുന്നു. പരിപാടിയിൽ ഇഷ തൻവി, അമീക, അഷ്വാക്ക്, ഫൈഹ, ഫഹ്‌മി, സജ്‌വ, ഷമ്മാസ്, ഹിന, മിസിരിയ തുടങ്ങിയ വിദ്യാർത്ഥികൾ നേതൃത്വം നൽകി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments