21/06/23
കുറ്റാരോപിതനായ മാവൂർ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ
ഉണ്ണികൃഷ്ണനെ ബോഡ് മീറ്റിംഗിൽ പങ്കെടുപ്പിക്കില്ലെന്ന എൽഡി.എഫ്, യുഡിഎഫ്
തീരുമാനത്തെ തുടർന്ന്
സംഘർഷാവസ്ഥ നിലനിന്ന സ്ഥലത്ത്
പോലീസ് സഹായത്തോടെ
മെമ്പർ ഉണ്ണികൃഷ്ണൻ എത്തി മിനുട്സിൽ ഒപ്പുവെച്ചു.
യു.ഡി.എഫ് .എൽ ഡി എഫ് ഗോ ബാക്ക് വിളികളിൽ അന്തരീക്ഷം മുഖരിതമായെങ്കിലും മാവൂർ പോലീസ് ഇടപെട്ട്
ശാന്തമാക്കി.
ഞാൻ സ്വതന്ത്ര ജനപ്രതിനിധിയാണെന്നും
ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റും വരെ പഞ്ചായത്ത് മെമ്പറായി തുടരുമെന്നും
രാജി വെക്കുന്ന പ്രശ്നമില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
മെമ്പർ ഉണ്ണികൃഷ്ണൻ പഞ്ചായത്ത് ഓഫീസിൽ കയറിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്, എൽഡിഎഫ് പ്രവർത്തകർ പ്രതിക്ഷേധ
പ്രകടനം നടത്തുകയും
ബോഡ് മീറ്റിംഗ് നടത്താതെ മറ്റു മെമ്പർമാർ പുറത്തേക്ക് ഇറങ്ങി പോയതിനാൽ മെമ്പർ ഉണ്ണികൃഷ്ണൻ മിനുട്സ് ബുക്കിൽ ഒപ്പ് വെച്ചു പോലീസ് അകമ്പടിയോടെ പുറത്ത് പോവുകയും ചെയ്തു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments