ബസ്സിൽ വീണ്ടും നഗ്നത പ്രദർശനം യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

mediaworldlive news Thiruvananthapuram 

തിരുവനന്തപുരം:
05/06/23

എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ എസ് ആർടിസി ബസിൽ വീണ്ടും ലൈംഗിക അതിക്രമം 

കോട്ടയത്ത് നിന്നാണ് രാജു ബസ്സിൽ കയറിയത് പിന്നീട് ഇയാൾ യുവതിയുടെ അരികിലേക്ക് നീങ്ങി പതുക്കെ ശല്ല്യം ചെയ്യുകയായിരുന്നു 

ഇത് രണ്ടാമത്തെ തവണയാണ് ബസിൽ വെച്ചുള്ള നഗ്നത പ്രദർശനം നടക്കുന്നത് 

ഈ സംഭവത്തില്‍ കുറ്റക്കാരനായ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് യാത്ര ക്കാരിയായപരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുവെച്ച്‌ ബസില്‍ കയറിയ രാജു തുടര്‍ച്ചയായി ശല്യംചെയ്തിരുന്നതായും തിരുവനന്തപുരത്തെത്തിയപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.

ബസില്‍വെച്ച്‌ യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നാലെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം

Post a Comment

0 Comments