തമിഴ്നാട്ടിൽ നിന്നും മാർക്കറ്റിലേക്ക് കൊണ്ട് വന്ന പഴകിയ മത്സ്യം പിടികൂടിയത് ഇന്ന് എല്ലായിടങ്ങളിലും ദിവസങ്ങളോളം പഴക്കമുള്ള മത്സ്യമാണ് പണം കൊടുത്ത് ജനങ്ങൾ ഭക്ഷിക്കുന്നത്
തിരുവനന്തപുരം:
02/06/23
നാട്ടുകാരുടെ നിരന്തരമായ പരാതി വന്നതിനാലാണ് പരിശോധന നടന്നത്
നെടുമങ്ങാട് മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന രണ്ട് ടണ്‍ പഴകിയ മത്സ്യമാണ് വാഹനങ്ങള്‍ അടക്കം പിടിച്ചെടുത്തത്.
പരിശോധനയില്‍ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി.
നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും പഴകിയ മത്സ്യം വില്‍ക്കുന്നതായി നാട്ടുകാര്‍ക്ക് ഇടയില്‍ പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഭക്ഷ്യ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംയുക്തമായാണ് ഇന്നലെ രാത്രി പരിശോധന നടത്തിയത്.
തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മത്സ്യമാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ 15 വാഹനങ്ങളിലായി കൊണ്ടുവന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ അടക്കം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബിലാണ് പരിശോധന നടത്തിയത്.
ഇനിയും കേരളത്തിലെ എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം ന്യൂസ്

0 Comments