മാവൂർ:
27/06/23
ചെറൂപ്പ ഹെൽത്ത് സെന്ററിന്റെ ശോചനീയാവസ്ഥക്കെതിരെ രണ്ടാഴ്ചയിലധിമായി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിക്ക് മുമ്പിൽ നടത്തിവരുന്ന സമരത്തോട് സർക്കാർ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു.
മാവൂർ, പെരുവയൽ, ചാത്തമംഗലം, വാഴക്കാട് പഞ്ചായത്തുകളിലെ ഒട്ടേറെ പേരുടെ ആശ്രയ കേന്ദ്രമായിരുന്ന ആശുപത്രി ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണ്. നേരത്തെ 24 മണിക്കൂറും സേവനം ലഭ്യമായിരുന്ന ആശുപത്രിയിൽ ഇപ്പോൾ ഉച്ച 12 മണിയോടെ പ്രവർത്തനം നിർത്തുന്നു. ആവശ്യത്തിന് ഡോക്ടർമാരോ സ്റ്റാഫ് നഴ്സോ മറ്റു ജീവനക്കാരോ ഇല്ല.
ഇതിനാൽ ധാരാളം രോഗികൾക്ക് ചികിത്സ കിട്ടാതെ തിരിച്ചു പോവേണ്ട സാഹചര്യം ഉണ്ടാവുന്നു. മാസങ്ങളായി ഈ അവസ്ഥ തുടർന്നു വരുന്നു. ഇതിന് പരിഹാരമുണ്ടാവാൻ വേണ്ടി എച്ച്.എം.സി. അംഗങ്ങളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച സമരം ഇന്ന് ജനകീയ സമരമായി മാറിക്കഴിഞ്ഞു.വലിയ രീതിയിലുള്ള പിന്തുണയാണ് എല്ലാ മേഖലയിൽ നിന്നും സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പക്ഷെ പരിഹാരം കാണേണ്ട സ്ഥലം എം.എൽ.എ. പി.ടി.എ.റഹീമും ആരോഗ്യ വകുപ്പും ഈ കാര്യത്തിൽ തികഞ്ഞ നിസ്സംഗതയാണ് സ്വീകരിച്ചു വരുന്നത്. വിഷയം അലക്ഷ്യമായി നീട്ടി കൊണ്ടുപോവാതെ സർക്കാർ അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും യോഗം ആവശ്യപെട്ടു.
മുസ്ലിംലീഗ് നിയോജക മണ്ഡലം ജന: സെക്രട്ടറി എൻ.പി.ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി.അഹമ്മദ് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. യു.എ.ഗഫൂർ റിപ്പോർട്ടും ടി.ഉമ്മർ പ്രമേയവും അവതരിപ്പിച്ചു.
ഒ.എം. നൗഷാദ്,എം. ഇസ്മായിൽ മാസ്റ്റർ, ടി. കെ.അബ്ദുല്ലകോയ, കെ.എം. മുർത്താസ്, വി.കെ. ഷരീഫ,അമൽ മുഴാപ്പാലം, പുലപ്പാടി ഉമ്മർ മാസ്റ്റർ, എം.പി.അബ്ദുൽ കരീം, കെ.ആലിഹസ്സൻ, പനങ്കുണ്ട അബ്ദുല്ല , കെ.പി.അബ്ദുസ്സമദ്, കെ.എം.ബഷീർ, പി.അബൂബക്കർ മാസ്റ്റർ,സി.കെ. അൻവർ,വായോളി അഹമ്മദ് കുട്ടി,സലാം തറോൽ, സലാം പാറയിൽ പി.അബ്ദുല്ലത്തീഫ്, എ.പി.ഉസ്മാൻ , പി. റസാഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.ലത്തീഫ് മാസ്റ്റർ സ്വാഗതവും എം.ടി. സലീം മാസ്റ്റർ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments