കോഴിക്കോട്:
19/06/23/
കേരളത്തിൽ ലഹരി വ്യാപനം ഒരു വെല്ലവിളിയായി വളരുകയും വിദ്യാലയങ്ങളിൽ പോലും ലഹരി അധിനിവേശം നാൾക്കു നാൾ വർദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഭാവി ഇരുളിലാകാതിരിക്കുവാൻ യു.പി.സ്കൂൾ തലം മുതൽ എല്ലാക്ലാസിലും ലഹരിക്കെതിരായ ആഴത്തിലുള്ള പഠനം സിലബസിൽഉൾപെട്ടത്തണമെന്ന് കേരള മദ്യനിരോധന സമിതി കൊഴിക്കോട് ജില്ലാ കമ്മിറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
ലോക ലഹരിവിരുദ്ധദിനമായ ജൂൺ 26 ന് രാവിലെ മാനാഞ്ചിറ ലൈബ്രറി പരിസരത്ത് " കെരളത്തെ ലഹരി ഹ ബ്ബാക്കരുത്: എന്ന മുദ്രവാക്യവുമായി പ്രതിഷേധ സംഗമം സംഘടിപ്പിക്കുവാനു o യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ ജില്ലകളിൽ മികച്ച ലഹരി വിരുദ്ധ പ്രവർത്തനം നടത്തി യ ജില്ലക്കുള്ള ലിസ് മോൻ ജോയ് സ്മാരക റോളിംഗ് ട്രോഫി കോഴിക്കാട് ജില്ലാ മദ്യനിരോധന സമിതിക്ക് ലഭിച്ചു. ട്രോഫി ജില്ലാ സിക്രട്ടറി പൊയിലിൽ കൃഷ്ണന് പ്രൊഫ. ഒ.ജെ. ചിന്നമ്മ കൈമാറി.
യോഗത്തിൽ സമിതി ജില്ലാട്രഷറർ ടി.കെ. എ.അസീസ് അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.ടി.എം രവീന്ദ്രൻ , രാജീവൻ ചൈത്രം, സിസ്റ്റർ മൗറില്ല. വി.പി.രാജൻ, പി ഗൗരി ശങ്കർ , ചന്ദ്രൻ കടേക്കനാറി, വാസന്തി മാക്കാട്, എന്നിവർ സംസാരിച്ചു. ജില്ലാസിക്രട്ടറി പൊയിൽ കൃഷ്ണൻ സ്വാഗതവും പി.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments