മലപ്പുറം:
09/06/23
ഇന്ന് വൈകിട്ട് ആറ് മണിയോടെ പരിപാടി ആരംഭിക്കുന്നത്.
ചടങ്ങിൽ പ്രധാന നേതാക്കൾ പങ്കെടുക്കും
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ഉള്‍പ്പെടെയുള്ള പുതിയ സംസ്ഥാന നേതൃത്വത്തിന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം മലപ്പുറം വാരിയംകുന്നത്ത് സ്മാരക ടൗണ്‍ഹാളില്‍ നടക്കും.
വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി.മുജീബ്റഹ്മാൻ, ജനറല്‍ സെക്രട്ടറി ടി.കെ ഫാറൂഖ്, അസിസ്റ്റന്റ് അമീറുമാരായ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, എം.കെ മുഹമ്മദലി തുടങ്ങിയവര്‍ സ്വീകരണം ഏറ്റുവാങ്ങും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി റഹ്മാബി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ അംഗം ഡോ.നഹാസ് മാള,എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ.തമന്ന സുല്‍ത്താന, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്ബാട്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സലിം മമ്ബാട്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ ബാസിത് തുടങ്ങിയവര്‍ സംസാരിക്കും.
മീഡിയ വേൾഡ് ന്യൂസ് മലപ്പുറം

0 Comments