കോഴിക്കോട്:
09/06/23
പുസ്തകപ്രസാധനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കായി കോഴിക്കോട്
സ്റ്റേഡിയം ജംഗ്ഷനടത്തുള്ള കെട്ടിടത്തിൽ
വചനം പബ്ളിഷിംഗ് ഓഫീസ്
സാംസ്കാരിക പ്രവർത്തകൻ ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ
കുറിച്ച് പ്രഗത്ഭ ർ എഴുതി
ടി.കെ.എ.അസീസ് എഡിറ്റുചെയ്ത്
വചനം പബ്ളിഷിംഗ് ഹൗസ് പുറത്തിറക്കുന്ന
"വീരപുത്രന്റെ പാദമുദ്രകൾ " എന്ന കൃതിയുടെ ബ്രോഷർ എഞ്ചിനീയർ മമ്മദ് കോയ ഡോക്ടർ കെ.കെ.മുഹമ്മദ് അബ്ദുസ്സത്താറിന് നൽകി പ്രകാശനം ചെയ്തു.
പുസ്തകങ്ങളുടെ ആദ്യവിൽപ്പന ഉദ്ഘാടനം
എഴുത്തുകാരൻ എ.പി.കുഞ്ഞാമു റസൂൽ
ഗഫൂറിന് നൽകി നിർവഹിച്ചു.
അബ്ദുറഹിമാൻ മങ്ങാട്, പി.ടി.കുഞ്ഞാലി, പരപ്പിൽ മമ്മദ് കോയ , കെ.ടി.ഹുസൈൻ,
സലീം കുരിക്കളകത്ത്, ശമീർകരിപ്പൂർ ,
ഫൈസൽ കന്മനം , മുഹമ്മദാലി, ബീരാൻ ചേന്ദമംഗല്ലൂർ, ശമീർ ബാബു, റഷീദ് മക്കട, സാദിഖ്, ഇസ്മയിൽ , മാഹിൻ, ശരീഫ് കുറ്റിക്കാട്ടൂർ , ടി.പി. ഷാഹുൽ ഹമീദ്,
ടി.. കെ.എ.അസീസ്, ഡോ.പി.കെ.ജനാർദ്ദനൻ , മീഡിയ വേൾഡ് ന്യൂസ് എഡിറ്റർ അബ്ദു ചെറുപ്പ തുടങ്ങി
സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ
പ്രമുഖർ സംബന്ധിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments