〰️〰️〰️〰️〰️〰️〰️〰️
കോഴിക്കോട്:
10/06/23
മോളേ, നക്ഷത്രാ...
നിൻ പുഞ്ചിരിയിൽ
വിടർന്ന വദനമിനിയും
മറക്കാനാവുന്നില്ല..
ഉള്ളം തുളുമ്പിയ
സ്നേഹപ്പെയ്ത്തുകൾ
കൊച്ചു നാളിൽ
നിന്റച്‌ഛൻ പകർന്നത്
എത്രയോ സത്യം..
പക്ഷെ,
നുര പെയ്തിറങ്ങിയ
മദ്യലഹരി കണ്ട്,
നെഞ്ചകം അമർത്തി
നീ സഹിച്ച നോവുകൾ
എത്രയാ മോളേ...
സ്വബോധം തകർന്ന്
അച്ഛൻ വീട്ടിൽ വരുന്ന
പല സമയത്തും,
നിൻ വീടകത്തിലിരുന്ന്
ദുർഗന്ധമേറ്റിട്ടും
എത്രയാ ക്ഷമിച്ചത് മോളേ...
നല്ല നാളുകൾക്കായ്
മനസ്സിരുത്തി
എത്രയാ കൊതിച്ചത്,
കുഞ്ഞിളം കവിളിൽ
കണ്ണീരൊലിപ്പിച്ച്
മനസ്സുരുകി
വെമ്പൽ കൊണ്ടത്
എത്രയാ മോളേ...
ഒടുവിൽ,
താരാട്ട് പാടിയുറക്കിയ
കരങ്ങളാൽ തന്നെ
മരണം വരിച്ചത്,
ഓർത്തിട്ട് തന്നെ
ഉള്ളം പിടയുന്നു...
മിന്നി മായുന്ന
ആകാശക്കാഴ്ചയിൽ
നീയും പുഞ്ചിരി തൂകി
ഭൂമിയെ നോക്കി
എത്തി നോക്കുന്നുവോ...
മദ്യവും ലഹരിയുമില്ലാത്ത
പുതു കാലമുദിക്കട്ടെ;
എന്റെ പുഞ്ചിരിയിനിയും
നന്നായി വിടരുമെന്ന്
മാനത്തെ നക്ഷത്രമായി
നീ മൊഴിയുന്നുവോ...
✍️ എ. ആർ എരവന്നൂർ
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments