കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി ഫസൽ കൊടിയത്തൂരിനെ തെരഞ്ഞെടുത്തു.

mediaworldlive news Kozhikode 

മുക്കം: 
10/06/23

വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഫസൽ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കരീം പഴങ്കലാണ് ഫസൽ കൊടിയത്തൂരിൻ്റെ പേര് നിർദേശിച്ചത്. എം.ടി റിയാസ് പിൻതാങ്ങി. മത്സരിക്കാൻ ഇടത് പക്ഷത്ത് നിന്ന് ആരുമില്ലാത്തതിനാൽ വരണാധികാരി താമരശ്ശേരി എംപ്ലോയ്മെൻ്റ് ഓഫീസർ കെ.കെ വാഹിദ ഫസൽ കൊടിയത്തൂരിനെ വൈസ് പ്രസിഡൻ്റായി പ്രഖ്യാപിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് യുഡിഎഫ് നേതൃത്വത്തിൽ സ്വീകരണവും നൽകി.
നിലവിൽ പതിനാറാം വാർഡ് മെമ്പറാണ് ഫസൽ.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments