മാവൂർ:
18/06/23
ഏതൊരു മനുഷ്യനും അവന്റെ ജീവിതത്തിന്റെ ആദ്യവും അവസാനവും ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒന്നാണ് ആരോഗ്യം എന്നുള്ളത്.
നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള കേരളം പോലൊരു സംസ്ഥാനത്തിൽ മാവൂർ പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും ഒട്ടനവധി ആളുകൾക്ക് ആശ്രയമായിരുന്ന, എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചിരുന്ന ഒരു പ്രാഥമികാരോഗ്യകേന്ദ്രം ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്.
രാജ്യം ആരോഗ്യരംഗത്ത് ഏറെ മുന്നിലാണെന്ന് സമർത്ഥിക്കുമ്പോഴും കേരളത്തിലെ സർക്കാരിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും കെടുകാര്യസ്ഥതയാണ് ഇവിടെ വ്യക്തമാകുന്നത്. സർക്കാർ അധീനതയിലുള്ള ആശുപത്രികളെ ഓരോന്നായി ഇല്ലാതാക്കുന്ന നടപടികളാണ് ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കാര്യത്തിൽ നാം ഇന്ന് കാണുന്നത്.
ആരോഗ്യമേഖലയെ സ്വകാര്യ ലോബികൾക്ക് തീറെഴുതിക്കൊടുക്കുന്ന നടപടികളാണ് അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മഴക്കാലരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവ വരാൻ സാധ്യതയുള്ള ഈ സമയത്ത് അധികാരികൾ നടത്തുന്ന ഈ അനാസ്ഥ പാർട്ടിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഒരു പൗരൻ എന്ന നിലയിൽ പ്രാഥമികമായി കിട്ടേണ്ട ഡോക്ടറുടെ സേവനം, മരുന്ന്, പ്രസവം, അഡ്മിറ്റ് , എക്സറേ, ഇ.സി.ജി ഉൾപ്പെടെ എല്ലാ കാര്യങ്ങളും മുഴുവൻ സമയങ്ങളിലും ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ഇതിന് ഉത്തരവാദികളായ മുഴുവൻ ആളുകൾക്കെതിരേയും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും SDPI മാവൂരിൽ ചേർന്ന യോഗത്തിൽ പ്രഖ്യാപിച്ചു.
യോഗത്തിൽ SDPI മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുനീർ പിഎം, അഷ്‌റഫ് പി, ശരീഫ് യു കെ, മൊയ്തീൻ കുട്ടി സഖാഫി സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com

0 Comments