അപകട വളവിൽ പരന്നൊഴുകുന്ന ചതിക്കുഴി

mediaworldlive news Kozhikode 

ഒളവണ്ണ: 
17/07/23

ഒളവണ്ണ കാവിൽ താഴം ഒടുമ്പ്രറോഡിലെ നാഗത്തും പാടം വെസ്റ്റിൽ  ആയിശ ബസ് സ്റ്റോപ്പിനടുത്ത് 50 മീറ്ററിനുള്ളിൽ കുഴികൾ രൂപപ്പെട്ടിട്ട് ആഴ്ചകൾ പിന്നിടുന്നു .                                    

റോഡ് പുനർ നിർമ്മാണത്തിന് ശേഷം നിരന്തരം പൈപ്പ് പൊട്ടിക്കൊണ്ടിരിക്കുന്നത് റിപ്പയറിംഗിലെ അപാകതയും അധികൃതരുടെ തികഞ്ഞ  അനാസ്ഥയുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു . ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പഴക്കം ചെന്ന പൈപ്പുകളായത് കൊണ്ടാണ് ഇടക്കിടക്ക് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത് . ഇത്രയും നാൾ ജലം പാഴായിട്ടും 15 , 19 വാർഡുകളിലെ ജനപ്രതിനിധികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാത്തതിൽ നാട്ടുകാർ അമർഷത്തിലാണ് . ഇനിയൊരു അപകടം ഉണ്ടാകുന്നതിന്ന് മുമ്പായി എത്രയും പെട്ടെന്ന് പൈപ്പുകൾ നന്നാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments