മുജാഹിദ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു

mediaworldlive news Kozhikode 

കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ മുജാഹിദ്  പ്രവർത്തക സംഗമം കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു


കോഴിക്കോട്:

ഭരണഘടന അംഗീകരിച്ചതും മതം വിഭാവനം ചെയ്യുന്നതുമായ വ്യക്തിനിയമങ്ങൾക്കെതിരായ, ഏക സിവിൽ കോഡിനെതിരെ മതേതര ജനാധിപത്യ  കക്ഷികൾ ഒന്നിച്ചു നിന്ന് പോരാടണമെന്ന് കോഴിക്കോട്ട് നടന്ന കെ.എൻ.എം ജില്ലാ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മഹനീയമായ പൈതൃകങ്ങളെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരായ ശബ്ദത്തിൽ അപസ്വരങ്ങളുണ്ടാകാത്തിരിക്കാൻ ശ്രദ്ധ കാണിക്കണമെന്നും  നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. മൂല്യ നിരാസങ്ങളിലേക്കുള്ള വാതായനമായ ലിബറൽ ചിന്താഗതികൾക്കും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കും അധാർമിക പ്രവർത്തനങ്ങൾക്കുമെതിരെ മഹല്ലുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം ശക്തമാവണമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. 'ആദർശ വീഥിയിൽ വിശുദ്ധിയോടെ, വിവേകത്തോടെ' എന്ന തലക്കെട്ടിൽ കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മുജാഹിദ്  പ്രവർത്തക സംഗമം കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. എം.മുഹമ്മദ് മദനി, ഡോ.ഹുസൈൻ മടവൂർ, പ്രൊഫ. എൻ.വി അബ്ദുറഹ്മാൻ, ഹനീഫ് കായക്കൊടി, ഡോ.ജംഷീർ ഫാറൂഖി, സുഹ്ഫി ഇമ്രാൻ, വളപ്പിൽ അബ്ദുസ്സലാം, ഹാഫിസ് റഹ്മാൻ മദനി  എന്നിവർ പ്രസംഗിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments