ഏക സിവിൽ കോഡിന്റെ പേര് മാറ്റേണ്ടി വരും ഷരീഫ് സാഗർ .

mediaworldlive news Kozhikode

തിരുവനന്തപുരം: 
08/07/23

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്ക് പൗരത്വം നൽകും. ഇതായിരുന്നു പൗരത്വ ഭേദഗതി നിയമം.
നിയമത്തിൽ എവിടെയും മുസ്‌ലിംകൾക്ക് പൗരത്വം നൽകില്ല എന്ന് പറഞ്ഞിട്ടേയില്ല. പക്ഷേ, ലിസ്റ്റിൽ മുസ്‌ലിമില്ല.

ഏക സിവിൽകോഡാണ് പുതിയ ട്രാജഡി.
ആദിവാസി ഗോത്ര വിഭാഗങ്ങൾ, ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ തുടങ്ങിയ വിഭാഗങ്ങളെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന ഒന്നാണ് ഏക സിവിൽകോഡ്.
എന്നാൽ ക്രിസ്ത്യാനികളെയും ഗോത്ര വർഗ്ഗങ്ങളെയും ഒഴിവാക്കി ഏക സിവിൽകോഡ് നടപ്പാക്കുമെന്നാണ് പുതിയ തിട്ടൂരം. ഏക സിവിൽകോഡിന്റെ പേര് മാറ്റേണ്ടി വരും എന്നത് വേറെ കാര്യം.

മുസ്‌ലിംകളാണ് ലക്ഷ്യമെന്ന് പറഞ്ഞിട്ടേയില്ല. എന്നാൽ, അതാണ് ലക്ഷ്യം.

തൽക്കാലം ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ആരും ഇവിടെ ജീവിക്കേണ്ട. അത്ര മാത്രമേ കേന്ദ്രം ഉദ്ദേശിക്കുന്നു.
മുസ്‌ലിംകൾക്ക് പണികിട്ടുമ്പോൾ കുളിര് കോരുന്നവരെല്ലാം വാരിക്കോരി ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന മോഹം മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മനസ്സിലാക്കാൻ ഗോമൂത്രം കുടിക്കുന്ന ബുദ്ധിയൊന്നും വേണ്ട. പച്ചവെള്ളം മോന്തുന്ന പോലെ ലളിതമാണ് കാര്യം.

നിയമപരമായി ഇത് നടപ്പാക്കുക അസാധ്യമാണെന്ന് കേന്ദ്രത്തിനറിയാം. 
പക്ഷേ, സാധ്യമായ ഒന്നുണ്ട്. 
ഇതിന്റെ പേരിൽ മതവും ജാതിയും വർഗ്ഗവും വംശവും പറഞ്ഞ് രാജ്യം തമ്മിലടിക്കും. അപ്പോൾ കിട്ടുന്ന ചോരയിലാണ് കണ്ണ്. 

കാര്യങ്ങൾ തിരിച്ചറിഞ്ഞ് രാജ്യം ഒന്നിച്ച് നിന്നാൽ ഈ വിപത്തിനെ പുഷ്പം പോലെ നേരിടാം. 
അതല്ല, കിട്ടിയ നക്കാപ്പിച്ച കൊണ്ട് അവനവന്റെ കൂരകളിലേക്ക് വലിഞ്ഞാൽ ഇനിയും അനുഭവിക്കേണ്ടി വരും.
ഷെരീഫ് സാഗർ കേരള
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

www.mediawoeldlive.com

Post a Comment

0 Comments