മാവൂർ:
03/07/23
മാവൂർ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സ്റ്റേഷൻ പരിധിയിലെ പട്ടികജാതി കോളനികളിലെ എസ്എസ്എൽസി പ്ലസ് ടു ജേതാക്കളായ വിദ്യാർത്ഥികൾക്ക്
ഉപഹാരവും പഠനോപകരണങ്ങളും വിതരണം ചെയ്തു. സ്റ്റേഷൻ പരിധിയിലെ 29 കോളനികളിലെ 70 ഓളം വിദ്യാർത്ഥികൾക്കാണ് ഉപഹാരവിതരണം നടത്തിയത്.
ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് കെ.ഇ ബൈജു പരിപാടി ഉദ്ഘാടനം ചെയ്യുകയും ഉപഹാര വിതരണം നിർവഹിക്കുകയും ചെയ്തു.
സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ഐ വിനോദൻ കെ
അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ സുദർശൻ, നാർക്കോട്ടിക് സെൽ
അസിസ്റ്റൻറ് കമ്മീഷണർ പ്രകാശൻ പടന്നയിൽ എന്നിവർ ആശംസകൾ നേർന്നു.
ജനമൈത്രി ബീറ്റ് ഓഫീസർമാരായ വിഗേഷ് , ദിലീപ് കുമാർ എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എസ് ഐ ശ്രീകുമാർ സ്വാഗതവും
ജനമൈത്രി ബീറ്റ് ഓഫീസർ വിഗേഷ് നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments