തിരുവനന്തപുരം:
08/07/23
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെയുള്ള നിലപാടിൽ മുഖ്യധാര ജനാധിപത്യ മതേതര രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാതെ ആത്മാർത്ഥതയോടെ ആയിരിക്കണമെന്ന്. മുസ്ലിം ജമാഅത്ത് കൗൺസിൽ. ജനറൽ സെക്രട്ടറി എം.എച്ച്. സുധീർ
നേതാക്കൾ മനസ്സിലാക്കേണ്ടത്. 1937 ലെ ശരീഅത്ത് ആപ്ലിക്കേഷൻ ആക്ട് അനുവദിക്കുന്ന മുസ്‌ലിം വ്യക്തിനിയമം നമ്മുടെ രാജ്യത്തെ മുസ്‌ലിംകളുടെ മതപരമായ ഒരു ചിഹ്നമാണ്. അതിലെ ബഹുഭൂരിഭാഗം നിയമങ്ങളും പരിശുദ്ധ ഖുർആനിലെ വ്യക്തമായ വചനങ്ങളും പരിഗണനീയമായ ഹദീസുകളും കൊണ്ട് സ്ഥിരപ്പെട്ടതാണ്.
അതുകൊണ്ട് അതിന്റെ മേൽ സമുദായത്തിലെ മുഴുവൻ പണ്ഡിതരും സമൂഹവും ഏകോപിച്ചിരിക്കുന്നു. ഇക്കാരണത്താൽ മുസ്‌ലിം വ്യക്തിനിയമത്തിൽ കുഴപ്പമുണ്ടാക്കുന്ന നിലയിൽ യൂണീഫോം സിവിൽകോഡ് നിയമമാക്കാനുള്ള ഉദ്ദേശം ഉപേക്ഷിക്കണമെന്നും, രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചിരിക്കുന്ന ഓരോരുത്തർക്കും അവരവർക്കുള്ള മത സ്വാതന്ത്ര്യമെന്ന മൗലിക അവകാശത്തെ ആദരിക്കണമെ ന്നുമാണ്,
ഇന്ത്യൻ മുസ്‌ലിംകൾ ഇന്ത്യയിലെ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്.
22-ാം ലോ കമ്മീഷൻ യൂണീഫോം സിവിൽ കോഡുമായി ബന്ധപ്പെട്ട് അഭിപ്രായം ആവശ്യപ്പെട്ടതിന് സമുദായത്തിലെ എല്ലാപേരും നയം വ്യക്തമാക്കുന്നുണ്ട്.
കോൺഗ്രസും സിപിഎമ്മും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പരസ്പരം പോരടിച്ചു നിൽക്കേണ്ടവരല്ല, അങ്ങനെ തുടരുന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് വളരെയധികം നഷ്ടമാണ്.
മുസ്ലി ങ്ങളുടെ മാത്രം പ്രശ്നമല്ല ദളിതരുടെയും ആദിവാസികളുടെയും ക്രൈസ്തവരുടെയും ഇന്ത്യയിലെ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജന വിഭാഗങ്ങളുടെയും പ്രശ്നമാണ് ഏക സിവിൽ കോഡ് കൊണ്ട് ഉണ്ടാകുന്നത്
ജാതിമത വർഗീയ ധ്രുവീകരണത്തിനെതിരെ കൈകോർക്കുന്നവരോടൊപ്പം മുസ്ലിം ജമാഅത്ത് കൗൺസിൽ ഐക്യദാർഢ്യം തുടരും
മീഡിയ വേൾഡ് ലൈവ് ന്യൂസ് തിരുവനന്തപുരം
0 Comments