വൈത്തിരി:
08/07/23
തളിപ്പുഴ, അറമല എന്നിവിടങ്ങളിൽ ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷം. നിരവധി പേരുടെ കൃഷികൾ നശിപ്പിച്ച ആനകൾ ഒരു റിസോർട്ടിന്റെ മുറ്റത്തുള്ള സാമഗ്രികളും നശിപ്പിച്ചു. കൂട്ടത്തോടെയാണ് ആനകളെത്തുന്നത്.
ദിവസങ്ങളായി പൂക്കോട് തടാകം ജംഗ്ഷനോട ടുത്ത് ജനവാസ കേന്ദ്രത്തിൽ എത്തിയ ആന ഇവിടെയുള്ള റിസോർട്ടിന്റെ മുറ്റത്തുള്ള സാമഗ്രികളും പൂച്ചെടികളും ആന നശിപ്പിച്ചു. തോമസ് തോമസിന്റെ കൃഷിവിളകളും നശിപ്പിച്ചു . തളിപ്പുഴയിലെത്തിയ ആനകൾ കെ പി സെയ്തലവിയുടെ പറമ്പിൽ വ്യാപകമായി കൃഷിനശിപ്പിച്ചു.
ലക്കിടി അറമലയിൽ ദിവസങ്ങളായി ആനകൾ തമ്പടിച്ചിരിക്കുകയാണ്. ഇവിടെ നിന്നാണ് ആനകൾ പലവഴിക്കും തിരിഞ്ഞു കൃഷിനാശങ്ങളുണ്ടാക്കുകയാണ്. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തുന്നുണ്ടെങ്കിലും കാര്യാമായി ഒന്നും ചെയ്യുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് വയനാട്

0 Comments